T20 World Cup Super 8: ആവേശപ്പോരിൽ അഫ്​ഗാന് ജയം, ബം​ഗ്ലാദേശിനെ തകർത്തു; ഓസ്ട്രേലിയ പുറത്ത്

Afghanistan vs Bangladesh Match: എട്ട് റൺസിനാണ് അഫ്​ഗാൻ ബം​ഗ്ലാദേശിനെതിരെ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 11:51 AM IST
  • മഴമൂലം വിജയ ലക്ഷ്യം 19 ഓവറിൽ 114 റൺസെന്ന നിലയിൽ ആക്കിയിരുന്നു
  • എന്നാൽ, ബം​ഗ്ലാദേശ് ടീം 105 റൺസിന് പുറത്തായി
T20 World Cup Super 8: ആവേശപ്പോരിൽ അഫ്​ഗാന് ജയം, ബം​ഗ്ലാദേശിനെ തകർത്തു; ഓസ്ട്രേലിയ പുറത്ത്

സെമി സാധ്യതകൾ മാറിമറിഞ്ഞ സൂപ്പർ എട്ട് പോരാട്ടത്തിനൊടുവിൽ അഫ്​ഗാനിസ്ഥാൻ സെമിയിൽ പ്രവേശിച്ചു. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ബം​ഗ്ലാദേശിനെ കീഴടക്കിയാണ് അഫ്​ഗാൻ സെമി ഉറപ്പിച്ചത്. എട്ട് റൺസിനാണ് അഫ്​ഗാൻ ബം​ഗ്ലാദേശിനെതിരെ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി.

12.1 ഓവറിൽ വിജയലക്ഷ്യമായ 116 റൺസ് നേടിയാൽ ബം​ഗ്ലാദേശിന് സെമിയിൽ പ്രവേശിക്കാമായിരുന്നു. മഴമൂലം, വിജയ ലക്ഷ്യം 19 ഓവറിൽ 114 റൺസെന്ന നിലയിൽ ആക്കിയിരുന്നു. എന്നാൽ, ബം​ഗ്ലാദേശ് ടീം 105 റൺസിന് പുറത്തായി. റാഷിദ് ഖാൻ അഫ്​ഗാനിസ്ഥാനായി നാല് വിക്കറ്റെടുത്തു. ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

ALSO READ: ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ

സെമി ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബം​ഗ്ലാദേശിന്റെ തുടക്കം ​ഗംഭീരമായിരുന്നു. ആദ്യ ഓവറിൽ തന്നെ 13 റൺസ് നേടി. എന്നാൽ, വിക്കറ്റുകളെടുത്ത് അഫ്​ഗാൻ ബം​ഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. 23-3 എന്ന നിലയിലേക്ക് ബം​ഗ്ലാദേശ് കൂപ്പുകുത്തി. ബം​ഗ്ലാദേശ് സ്കോർ 31 എന്ന നിലയിലായിരിക്കേ കളി തടസപ്പെടുത്തി മഴയെത്തി. മത്സരം പുനരാരംഭിച്ചപ്പോൾ ഇരു ടീമുകളും ശക്തമായ പോരാട്ടം പുറത്തെടുത്തു.

വീണ്ടും മഴ കളി തടസപ്പെടുത്തിയതോടെ ലക്ഷ്യം 19 ഓവറിൽ 114 ആയി. ഇതോടെ ബം​ഗ്ലാദേശിന്റെ സെമി പ്രതീക്ഷികൾ അവസാനിച്ചു. ബം​ഗ്ലാദേശ് 105-9 എന്ന നിലയിൽ തകർന്നു. ഇതിന് പിന്നാലെ ഒരു വിക്കറ്റ് കൂടി വീഴ്ത്തി അഫ്​ഗാൻ സെമിയിൽ പ്രവേശിച്ചു. റാഷിദ് ഖാൻ അഫ്​ഗാനിസ്ഥാനായി നാല് വിക്കറ്റ് നേടി. ബം​ഗ്ലാദേശിനായി റിഷാദ് ഹൊസ്സൈൻ മൂന്ന് വിക്കറ്റ് നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News