Shoaib Akhtar on Semi Final: 2023 ലോകകപ്പിന്റെ ആദ്യ സെമി ഫൈനൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ന്യൂസിലൻഡിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം കൂറ്റൻ സ്കോർ ആണ് പടുത്തുയര്‍ത്തിയത്.
ഈ മത്സരത്തിൽ നിരവധി റെക്കോർഡുകൾ തകർത്താണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ മുന്നേറുന്നത്. വിരാട് കോഹ്ലി തന്റെ അൻപതാം സെഞ്ചുറി നേടിയപ്പോൾ രോഹിത് ശർമ്മയും കുറഞ്ഞ സമയത്തിനുള്ളില്‍ സിക്സറുകൾ പറത്തി. സെമി ഫൈനലില്‍ ഇന്ത്യ 397 റൺസാണ് അടിച്ചു കൂട്ടിയത്.
Also Read: IND vs NZ: വാങ്കഡെയില്‍ ഇന്ത്യയുടെ തീപ്പൊരി ബാറ്റിംഗ്; കീവീസിനെ പഞ്ഞിക്കിട്ടു, ലക്ഷ്യം 398 റൺസ്!
എങ്ങും ഇന്ത്യ - ന്യൂസിലൻഡ് സെമി ഫൈനലിന്റെ ആവേശം അലയടിക്കുമ്പോള്‍ ഇന്നത്തെ മത്സരത്തെപ്പറ്റി, ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തെപ്പറ്റി പരാമര്‍ശിക്കുകയാണ് മുന്‍ പാക് ക്രിക്കറ്റര്‍ ഷോയിബ് അക്തർ.
ടോസിൽ തന്നെ ന്യൂസിലൻഡ് പുറത്തായി എന്നാണ് ഷോയിബ് അക്തർ പരാമര്‍ശിച്ചത്. Zee News പ്രോഗ്രാമായ ‘ദി ക്രിക്കറ്റ് ഷോ’ (The Cricket Show) യിൽ സെമി ഫൈനലിനെക്കുറിച്ച് സംസാരിക്കവെയാണ് ഷൊയ്ബ് അക്തർ ഇപ്രകാരം അഭിപ്രായപ്പെട്ടത്. കൂടാതെ, സെമി ഫൈനലില്‍ ന്യൂസിലൻഡിന്റെ ബൗളിംഗ് അത്ര മികച്ചതായി തോന്നുന്നില്ലെന്നും ടോസിൽ തന്നെ ന്യൂസിലൻഡ് പുറത്തായി എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയെ പ്രശംസിക്കാനും അക്തര്‍ മറന്നില്ല.
ഷോയ്ക്കിടെ തന്റെ പരാമര്‍ശത്തെ ആളുകള്‍ ഒരു പക്ഷെ തെറ്റായി വ്യാഖ്യാനിക്കാം എന്നും തനിക്ക് വിവാദങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. യഥാർത്ഥത്തിൽ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ, എതിർ ടീമിനെ ഭീതിപ്പെടുത്തുന്ന വിധത്തില്‍ കൂറ്റന്‍ സ്കോര്‍ തുടക്കം മുതല്‍ പടുത്തുയര്‍ത്തി എന്നാണ് അക്തര്‍ ഉദ്ദേശിച്ചത്.
Zee News പ്രോഗ്രാമായ ‘ദി ക്രിക്കറ്റ് ഷോ’യിൽ ഷോയിബ് അക്തർലോകകപ്പില് ടീം ഇന്ത്യയുടെ മികച്ച പ്രകടനത്തെ പ്രശംസിച്ചു. ഇന്ത്യ അതിന്റെ ക്രിക്കറ്റിൽ 'നിക്ഷേപം' നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലമാണ് ഇത്തരത്തിലുള്ള 'ബ്രാൻഡ് ക്രിക്കറ്റ്' ഇന്ന് ടീം ഇന്ത്യ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഇന്ത്യയെ തടയാൻ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. സെമി ഫൈനലില്‍ അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ശേയസ് അയ്യരെ പ്രശംസിക്കാനും അക്തര്‍ മറന്നില്ല.....
ലോകകപ്പില്‍ എല്ലാ കളിക്കാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്രിക്കറ്റിൽ ഇന്ത്യ നടത്തിയ ദീർഘകാല നിക്ഷേപം ഇപ്പോൾ ദൃശ്യമാണ്. ഒന്നിലധികം സൂപ്പർ താരങ്ങൾ ഉയർന്നുവരുന്നതിന്റെ കാരണം ഇതാണ്. ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ, ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തതെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.