Santosh Trophy 2024 : ലക്ഷ്യം 26-ാം സെമി; സന്തോഷ് ട്രോഫി കേരളം-മിസോറാം ക്വാർട്ടർ ഫൈനൽ മത്സരം എപ്പോൾ എവിടെ കാണാം?

Kerala vs Mizoram Santosh Trophy 2024 Live : ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാൻ കേരളം-മിസോറാം സന്തോഷ് ട്രോഫി മത്സരത്തിന്റെ കിക്കോഫ്  

Written by - Jenish Thomas | Last Updated : Mar 5, 2024, 05:28 PM IST
  • അരുണാചൽ പ്രദേശിൽ വെച്ചാണ് മത്സരം
  • രാത്രി ഏഴ് മണിക്കാണ് കിക്കോഫ്
  • കേരളത്തിന് പരിക്കും സസ്പെൻഷനും വെല്ലുവിളി
  • മത്സരം ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്
Santosh Trophy 2024 : ലക്ഷ്യം 26-ാം സെമി; സന്തോഷ് ട്രോഫി കേരളം-മിസോറാം ക്വാർട്ടർ ഫൈനൽ മത്സരം എപ്പോൾ എവിടെ കാണാം?

Santosh Trophy 2024 Matches Live Streaming : ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇന്ന് കേരളം ഇറങ്ങും. വടക്കുകഴിക്കൻ സംസ്ഥാനമായ മിസോറാമാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളി. നോക്ക്ഔട്ട് മത്സരത്തിൽ ജയം നേടിയാൽ കേരളത്തിന് സന്തോഷ് ട്രോഫി സെമി ഫൈനലിലേക്ക് പ്രവേശിക്കാം. നേരത്തെ 25 തവണയാണ് കേരളം സന്തോഷ് ട്രോഫി സെമിയിൽ എത്തിട്ടുള്ളത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് കേരളവും മിസോറാമും തമ്മിലുള്ള ക്വാർട്ടർ മത്സരത്തിന്റെ കിക്കോഫ്.

ഗോവയും സർവീസും അസമും തുടങ്ങിയ ശക്തർ അടങ്ങിയ അവസാന റൗണ്ട് ഗ്രൂപ്പിൽ നിന്നുമാണ് കേരളം ക്വാർട്ടറിലേക്കെത്തുന്നത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന കേരളം എട്ട് പോയിന്റെ മൂന്നാം സ്ഥാനത്തെത്തിയാണ് നോക്ക്ഔട്ട് യോഗ്യത നേടിയെടുത്തത്. അവസാന റൗണ്ട് മത്സരത്തിൽ കേരളം ഗോവയോട് മാത്രമാണ് തോറ്റത്. സന്തോഷ് ട്രോഫി ഇതിന് മുമ്പ് കേരളവും മിസോറാമും ആറ് തവണയാണ് ഏറ്റുമുട്ടിട്ടുള്ളത്. ഇതിൽ ഇരു ടീമുകളും മൂന്ന് വീതം മത്സരങ്ങളിൽ ജയം നേടിട്ടുണ്ട്.

ALSO READ : Paul Pogba Ban : ഉത്തേജക മരുന്നുപയോഗം; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് നാല് വർഷം വിലക്കേർപ്പെടുത്തി

കേരളത്തിന് വില്ലനായി പരിക്കും സസ്പെൻഷനും

മിസോറാമിനെ നേരിടാൻ ഇറങ്ങുന്ന കേരളത്തിനുള്ള പ്രധാന വെല്ലിവിളി പരിക്കും താരങ്ങളുടെ സസ്പെൻഷനുമാണ്. രണ്ട് മഞ്ഞക്കാർഡുകൾ വീതം കണ്ട് താരങ്ങളാണ് ഇന്ന് നിർണായക മത്സരത്തിൽ പുറത്തിരിക്കുന്നത്. സ്ട്രൈക്കർ ഇ സജീഷും പ്രതിരോധ താരം ആ ഷിനുവും. ക്യാപ്റ്റൻ നിജോ ഗിൽബേർട്ടിന്റെ പരിക്ക് ടീമിന്റെ മധ്യനിരയിൽ പ്രകടനത്തെ വേണ്ടുവോളം ബാധിക്കുന്നുണ്ട്. എന്നാൽ നിജോ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമോ എന്നറിയാൻ കാത്തിരിക്കേണ്ടതാണ്. എന്നാൽ പരിക്കേറ്റ പ്രതിരോധ താരം ബെൽജിന് ടൂർണമെന്റിൽ നിന്നും തന്നെ പുറത്തായി എന്നാൽ പരിശീലകൻ സതീവൻ ബാലൻ അറിയിക്കുന്നത്.

കേരളം-മിസോറാം മത്സരം എപ്പോൾ, എവിടെ കാണാം? 

ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ഏഴ് മണിക്കാണ് കേരളവും മിസോറാമും തമ്മിൽ ഏറ്റുമുട്ടക. അരുണാചൽ പ്രദേശാണ് സന്തോഷ് അവസാന റൗണ്ട് ഗ്രൂപ്പ് ഘട്ടം ഉൾപ്പെടെയുള്ള നോക്ക്ഔട്ട് മത്സരങ്ങൾക്ക് ആതിഥേത്വം വഹിക്കുക. യുപിയ ഗോൾഡൻ ജൂബലി സ്റ്റേഡിയത്തിൽ വെച്ചാണ് കേരളവും മിസോറാമുള്ള തമ്മിലുള്ള പോരാട്ടം. 

നിലവിൽ ഒരു ടെലിവിഷൻ ചാനലും സന്തോഷ് ട്രോഫി മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കിട്ടില്ല. എന്നാൽ മത്സരം ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്. ഇതിന് ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫിഫ പ്ലസിലൂടെ മത്സരം തത്സമയം കാണാൻ സാധിക്കുന്നതാണ്. ഫിഫ പ്ലസിന്റെ ആപ്പും, വെബ്സൈറ്റും ഓൺലൈനിൽ ലഭ്യമാണ്. മത്സരം ലോകത്തെവിടെയും സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.

സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരളത്തിന്റെ ടീം 

ഗോൾ കീപ്പർമാർ - കെ. മുഹമ്മദ് അസർ, സിദ്ധാർഥ് രാജീവൻ നായർ, പിപി മുഹമ്മദ് നിഷാദ്

പ്രതിരോധം - ബെൽജിൻ ബോൾസ്റ്റർ, ജി സഞ്ജു, ആർ ഷിനു, മുഹമ്മദ് സലീം, നിതിൻ മധു, ആർ സുജിത്ത്, കെ പി ശരത്

മധ്യനിര - നിജോ ഗിൽബേർട്ട്, വി അർജുൻ, ജി ജിതിൻ, എൻ പി അക്ബർ സിദ്ധിഖ്, എം റഷിദ്, ഇ.കെ റിസ്വാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം

മുന്നേറ്റ നിര - ഇ സജീഷ്, എസ് മുഹമ്മദ് ആഷിഖ്, ബി നരേഷ്, കെ ജുനൈൻ

കോച്ച് - സതീവൻ ബാലൻ

അസിസ്റ്റന്റ് കോച്ച് - പി കെ അസിസ്

ഗോൾകീപ്പർ കോച്ച്  - ഹർഷാൽ റഹ്മാൻ

മാനേജർ - സുധിർ കുമാർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News