മലപ്പുറം : സന്തോഷ് ട്രോഫിയിൽ ഏഴാം തവണ മുത്തമിടാനായി കേരളം ഇന്ന് പശ്ചിമ ബംഗാളിനെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങും. മലപ്പുറത്തെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം കാണികളെ കൊണ്ട് നിറയുമെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തുന്നത് മത്സരം എങ്ങനെ തത്സയം കാണാമെന്ന കാര്യത്തിലാണ്.
മത്സരം ലൈവായി കാണുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം
നിലവിൽ യാതൊരു സാറ്റലൈറ്റ് ചാനലുകളും സന്തോഷ് ട്രോഫി മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് അവകാശങ്ങൾ സ്വന്തമാക്കിട്ടില്ല. നിലവിൽ രണ്ട് വഴി മാത്രമാണ് സന്തോഷ് ട്രോഫി മത്സരം കാണാൻ സാധിക്കുന്നത്.
1. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മത്സരം ലൈവ് ടെലികാസ്റ്റ് നടത്തുന്നതാണ്.
2. കേരള വിഷൻ കേബിൽ ചാനലിന്റെ ചാനൽ നമ്പർ 16ൽ മത്സരം സംപ്രേഷണം ചെയ്യുന്നണ്ട്. സന്തോഷ് ട്രോഫിയുടെ എല്ലാ മത്സരങ്ങളും കേരള വിഷനിൽ സംപ്രേഷണം ചെയ്യാറുണ്ട്.
രാത്രി 8.30നാണ് കേരളവും ബംഗാളും തമ്മിലുള്ള മത്സരം.
15 ഫൈനലുകൾക്ക് ബൂട്ടണിഞ്ഞിട്ടുള്ള കേരളത്തിന് ഇതുവരെ നേടാനായത് ആറ് സന്തോഷ് ട്രോഫി കിരീടമാണ്. എതിരാളികളായ ബംഗാൾ 32 തവണയാണ് സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ഇതിന് മുമ്പ് കേരളവും ബംഗാളും 2018ലാണ് സന്തോഷ് ട്രോഫിയുടെ കലാശപ്പോരട്ടത്തിനായി ഏറ്റമുട്ടിയത്. അന്നായിരുന്നു കേരളം ആറാമതായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്.
സീസണിലെ ഗ്രൂപ്പ് ഘട്ടം മത്സരത്തിൽ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ മേൽക്കോയ്മ കേരളത്തിനുണ്ട്. സെമി ഫൈനലിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്കെത്തിയത്. മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബംഗളിന്റെ കലാശപ്പോരാട്ടത്തിനുള്ള പ്രവേശനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.