Zagreb : മുൻ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) താരം സന്ദേശ് ജിങ്കൻ (Sandesh Jhinghan) യുറോപ്യൻ ക്ലബുമായി കരാറിൽ ഏർപ്പെട്ടു. ക്രൊയേഷ്യൻ ടോപ്പ് ലീഗായ പ്രവാ HNL ടീമായ HNK സിബെനിക്കുമായിട്ടാണ് (HNK Sibenik) ഇന്ത്യൻ പ്രതിരോധ താരം കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
ISL ക്ലബായ ATK മോഹൻ ബഗാനുമായിട്ടുള്ള കാരർ ഭേദിച്ചാണ് 28കാരനായ ജിങ്കൻ ക്രൊയേഷ്യൻ ക്ലബുമായി കരാറിൽ ഏർപ്പെട്ടത്. കൊൽക്കത്ത ക്ലബുമായി അഞ്ച് വർഷത്തെ കരാറായിരുന്നു ജിങ്കന് ഉണ്ടായിരുന്നത്.
ALSO READ : Kerala Blasters FC മുന്‍ താരം Sandesh Jhingan വിവാഹതനാകാന്‍ പോകുന്നു, വധു റഷ്യന്‍ സ്വദേശിനി
നേരത്തെ താരം HNK സിബെനിക്കുമായിട്ട് കരാറിൽ ഏർപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് ബുധനാഴ്ചയാണ് താരം ഔദ്യോഗികമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിക്കുന്നത്.
"പുതിയ അധ്യായം" എന്ന കുറിപ്പോടെ HNK സിബെനിക്കയുടെ ജേഴ്സി അണിഞ്ഞ് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ജിങ്കൻ തന്റെ യുറോപ്യൻ ഫുട്ബോളിലേക്കുള്ള യാത്ര അറിയിക്കുന്നത്.
ALSO READ : Lionel Messi: ലയണല്‍ മെസിയുടെ പത്താം നമ്പർ ജേഴ്‌സിക്ക് പുതിയ അവകാശിയെത്തി
New Chapter #hnkšibenik pic.twitter.com/5Ki48qt1fc
— Sandesh Jhingan (@SandeshJhingan) August 18, 2021
കഴിഞ്ഞ സീസണിലാണ് HNK സിബെനിക്ക ക്രൊയേഷ്യയുടെ ടോപ് ലീഗിലേക്കെത്തത്. പുതിയ മാനേജ്മെന്റിന്റെ കീഴിൽ മത്സരിച്ച് ടീം ലീഗിൽ ആറാം സ്ഥാനത്തായിട്ടാണ് അവസാനിപ്പിച്ചത്. ക്രൊയേഷ്യയുടെ ഡാൽമേഷ്യൻ മേഖലയിലാണ് ക്ലബിന്റെ ആസ്ഥാനം.
ചണ്ഡഗഡിലെ സെന്റ് സ്റ്റീഫൻസ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ജിങ്കൻ തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് 2011ൽ ഐ ലീഗ് ക്ലബായ യുണൈറ്റഡ് സിക്കിമിൽ പ്രതിരോധ താരമായി അവസരം ലഭിക്കുകയും ചെയ്തു.
ALSO READ : Lionel Messi: മെസ്സി ബാഴ്സലോണ വിട്ടു,കരാർ പുതുക്കിയില്ല
അതിന് ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴേസിനായി പ്രതിരോധ കോട്ട സൃഷ്ടിച്ചത്. ആ സീസണിലെ എമേർജിങ് പ്ലെയറായ ജിങ്കൻ അടുത്ത ആറ് വർഷം ബ്ലസ്റ്റേഴ്സിന്റെ വിശ്വസ്തൻ പ്രതിരോധ താരമായി. തുടർന്നാണ് കഴിഞ്ഞ സീസണിൽ കേരള ടീം വിട്ട താരം കൊൽക്കത്ത ടീമുമായി അഞ്ച് വർഷം കരാറിൽ ഏർപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...