MS Dhoni's New Look: Weight loss ചെയ്ത് ധോണി, പുത്തൻ ലുക്കിൽ അമ്പരന്ന് ആരാധകര്‍..!!

രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും  MS Dhoni എന്നും  ആരാധകര്‍ക്ക് പ്രിയങ്കരനാണ്.  സോഷ്യല്‍  മീഡിയയില്‍ സജീവമാണ്  ധോണിയും കുടുംബവും.   ധോണിയ്ക്കും മകള്‍ സിവയ്ക്കും ആരാധകര്‍ ഏറെയാണ്‌. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 02:48 PM IST
  • ഏറെ ദിവസങ്ങള്‍ക്കുശേഷം ധോണിയെ എയർപോർട്ടിൽ കാണാനിടയായതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
  • ഇത്തവണ തന്‍റെ ലുക്ക് കൊണ്ടാണ് താരം ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. തരത്തിന്‍റെ പുതിയ ലുക്ക്‌ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
MS Dhoni's New Look: Weight loss ചെയ്ത്  ധോണി, പുത്തൻ ലുക്കിൽ അമ്പരന്ന് ആരാധകര്‍..!!

Mumbai: രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും  MS Dhoni എന്നും  ആരാധകര്‍ക്ക് പ്രിയങ്കരനാണ്.  സോഷ്യല്‍  മീഡിയയില്‍ സജീവമാണ്  ധോണിയും കുടുംബവും.   ധോണിയ്ക്കും മകള്‍ സിവയ്ക്കും ആരാധകര്‍ ഏറെയാണ്‌. 

കോവിഡ് പ്രതിസന്ധി  മൂലം  IPL പാതിയില്‍ വച്ച് മുടങ്ങിയതോടെ  ധോണി ഭാര്യക്കും മകള്‍ സിവയ്ക്കുമൊപ്പം സമയം ചിലവഴിക്കുകയായിരുന്നു.  തന്‍റെ റാഞ്ചിയിലെ ഫാം ഹൗസിലാണ് ഒട്ടുമിക്ക സമയവും ധോണി  (MS Dhoni) ചിലവഴിയ്ക്കുന്നത്.  നായ്കള്‍, കുതിരകള്‍,കൃഷി, മുന്‍ ക്രിക്കറ്റ്  ക്യാപ്റ്റന്‍ തിരക്കിലാണ്...!! 
  
സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിലും ധോണി  വളരെ അപൂർവമായി മാത്രമേ വിശേഷങ്ങള്‍  പോസ്റ്റ് ചെയാറുള്ളൂ. ഭാര്യ സാക്ഷിയുടെ സോഷ്യല്‍ മീഡിയ  പോസ്റ്റുകളിൽ നിന്നുമാണ് താരത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് കൂടുതലും ലഭിക്കാറുള്ളത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nikhil Sharma (@indian_cricket_updates_live)

ഏറെ ദിവസങ്ങള്‍ക്കുശേഷം ധോണിയെ എയർപോർട്ടിൽ കാണാനിടയായതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.  ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോകുന്നതിനായി  എയർപോർട്ടിലെത്തിയ ധോണിയുടെ ചിത്രങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്

Also Read: India vs Srl Lanka : ഇന്ത്യയുടെ ലങ്കൻ പര്യടനം ഇന്ന് ആരംഭിക്കും, അവസരം കാത്ത് മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവദത്ത് പടിക്കലും, നയാകൻ ശിഖർ ധവാൻ
   
ഇത്തവണ തന്‍റെ ലുക്ക്  കൊണ്ടാണ് താരം ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്.  തരത്തിന്‍റെ പുതിയ ലുക്ക്‌  നിമിഷ നേരം കൊണ്ടാണ് വൈറലായത്.

കളിയില്‍ സജീവമല്ല എങ്കിലും  ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലർത്തുന്നയാളാണ് ധോണി.  പുതിയ ലൂക്കില്‍ ധോണി ശരീരഭാരം  (Weight Loss) നന്നേ കുറച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ,    മീശ, ട്രിം ചെയ്ത താടി,  ഇവയെല്ലാം  ക്യാപ്റ്റൻ കൂളിന്‍റെ  പുതിയ  Makeover ന്‍റെ ഭാഗമാണ്....!!  പ്ലെയിന്‍ ബ്ലാക്ക് ടീ ഷര്‍ട്ടും ഗ്രേ നിറത്തിലുള്ള പാന്‍റ്സുമായിരുന്നു ധോണിയുടെ വേഷം.

മുന്‍ നായകന്‍റെ പുതിയ ലുക്കില്‍ പ്രശംസയുമായി എത്തിയത് ആയിരക്കണക്കിന് ആരാധകരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News