കൊച്ചി : ഗുജറാത്തിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ നാഷ്ണൽ ഗെയിംസിന് ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബർ 27 ആരംഭിക്കുന്ന ദേശീയ കായിക മേളയ്ക്ക് പങ്കെടുക്കാൻ ഒരുങ്ങുന്ന കേരള ഫുട്ബോൾ ടീം തങ്ങളുടെ പരിശീലനത്തിന് ഇടം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കേരളത്തിലെ മിക്ക സ്റ്റേഡയിത്തിലും പരിശീലനത്തിന് അവസരം അന്വേഷിച്ച സംസ്ഥാന ഫുട്ബോൾ ടീം ഇടം ലഭിക്കാത്തതിനെ തുടർന്ന തമിഴ്നാട് ഫുട്ബോൾ അസോസിയേഷനോട് അനുവാദം ചോദിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയം ലഭിക്കാതെ വന്നപ്പോൾ സ്പോർട്സ് കൗൺസിലിന്റെ നിർദേശത്തെ തുടർന്ന് എറണാകുളത്തെ സ്റ്റേഡിയത്തിൽ പോയപ്പോൾ അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. ഡയറക്ടറേറ്റ് ഓഫ് സ്പോർട്സിന്റെ കീഴിലുള്ള സ്റ്റേഡിയത്തിലേക്ക് കേരള ടീമിന് പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. കുന്നംകുളത്തെ സ്റ്റേഡിയത്തിലേക്ക് പോകുമെന്ന് കരുതിയാലും അതും ഡയറക്ടറേറ്റ് ഓഫ് സ്പോർട്സിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇത് തുടർന്നാണ് സംസ്ഥാന ഫുട്ബോൾ ടീം തങ്ങളുടെ പരിശീലനം നടത്താൻ കൊയമ്പത്തൂരിൽ ഇടം കാണേണ്ട സ്ഥിതിയാണ്.
ALSO READ : FIFA Ban : സുപ്രീം കോടതി എഐഎഫ്എഫ് താൽക്കാലിക ഭരണസമിതിയെ പിരിച്ചു വിട്ടു; തിരഞ്ഞെടുപ്പ് ഉടൻ
സ്പോർട്സ് കൗൺസിലിന്റെയും ഡയറക്ടറേറ്റ് ഓഫ് സ്പോർട്സിന്റെയും നിലപാടിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് കേരള ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തുകയും ചെയ്തു. ചില വ്യക്തികളുടം സ്വകാര്യ താൽപര്യത്തെ തുടർന്നാണ് കേരള ഫുട്ബോൾ ടീമിന് പരിശീലനത്തിന് ഇടം ലഭിക്കാത്തതെന്ന് കെഎഫ്എ ആരോപിച്ചു. സ്പോർട്സ് കൗൺസിലും ഡയറക്ടറേറ്റ് ഓഫ് സ്പോർട്സും ചേർന്നാണ് ഗെയിംസിനായി പോകുന്നവർക്ക് പരിശീലന സൗകര്യം, യാത്ര സൗകര്യം, ജേഴ്സി തുടങ്ങിയവ സജ്ജമാക്കേണ്ടതുണ്ട്.
With just 35 days left for the National Games, Kerala is stranded unable to practice on a proper ground because of someone’s personal interests.
Pathetically, we are being made to run through a maze when we request for a training ground.
This team is our pride.#SupportKFA pic.twitter.com/bZh4sUNfYZ
— Kerala Football Association (@keralafa) August 24, 2022
The least we can provide the upcoming generation is proper training grounds. The State Team and clubs in Kerala deserve maximum support from the concerned authorities. We urge all stakeholders to take necessary corrective actions and support all our teams. https://t.co/ACCn99gQ9I
— Manjappada (@kbfc_manjappada) August 24, 2022
സംഭവത്തിൽ കേരളത്തിലെ ഫുട്ബോൾ ആരാധകർ രംഗത്തെത്തുകയും ചെയ്തു. സംസ്ഥാന ടീമിനും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ക്ലബുകൾക്കും അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പരിഗണനയും പിന്തുണയും ലഭിക്കേണ്ടിയിരിക്കുന്നു. നിലവിൽ പ്രതിസന്ധി ഉടൻ പരിഹാരം കാണണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക വൃന്ദമായ മഞ്ഞപ്പട ആവശ്യപ്പെട്ടു. അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന് പരിശീലനത്തിന് ഇടം ലഭിക്കാതെ സമാനമായ വിഷയം ചർച്ചയായിരുന്നു. ചില വ്യക്തികളുടെ സ്വാർഥതാൽപര്യങ്ങൾ കേരളത്തിലെ ഫുട്ബോൾ അന്തരീക്ഷത്തെ നശിപ്പിക്കാൻ ഇടയാക്കും. വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും കേരളത്തിൽ ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.