Kerala Blasters Promo Video : കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പ്രൊമോ പുറത്തിറങ്ങി, ഇത്തവണ ശങ്കരേട്ടന്റെ കാത്തിരിപ്പാണ്

Kerala Blasters Promo ഐഎസ്എൽ മലയാളത്തിന്റെ ഔദ്യോഗിക ടെലികാസ്റ്റേഴ്സായ ഏഷ്യനെറ്റ് പ്ലസിലും, ഏഷ്യനെറ്റ് മൂവിസിലമാണ് സംപ്രേഷണം ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 07:09 PM IST
  • വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ അല്ല, ടെലിവിഷൻ ചാനലുകളിലാണ്.
  • ഐഎസ്എൽ മലയാളത്തിന്റെ ഔദ്യോഗിക ടെലികാസ്റ്റേഴ്സായ ഏഷ്യനെറ്റ് പ്ലസിലും, ഏഷ്യനെറ്റ് മൂവിസിലമാണ് പ്രൊമോ വീഡിയോ സംപ്രേഷണം ചെയ്തത്.
  • ഈ വീഡിയോയുടെ ചില രംഗങ്ങൾ ബാസ്റ്റേഴ്സ് ആരാധകരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളെത്തുകയും ചെയ്തിട്ടുണ്ട്.
  • ശങ്കരൻ ചേട്ടൻ എന്ന ബ്ലാസ്റ്റേഴ്സ് ആരാധകനെ കേന്ദ്രമാക്കിയാണ് പ്രൊമോ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
Kerala Blasters Promo Video : കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പ്രൊമോ പുറത്തിറങ്ങി, ഇത്തവണ ശങ്കരേട്ടന്റെ കാത്തിരിപ്പാണ്

Kochi : കേരള ബ്ലാസ്റ്റേഴ്സിനെ (Kerala Blasters FC) പോലെ എപ്പോഴും മലായളികളുടെ ഉള്ളിൽ നിൽക്കുന്നതാണ് ഒരോ സീസണിലും ടീം പുറത്ത് വിടുന്ന പ്രൊമോഷ്ണൽ വീഡിയോയും. 'കലിപ്പടക്കണം, ഇടഞ്ഞ കൊമ്പൻ, യെന്നും യെല്ലോ' തുടങ്ങിയ ടാഗ് ലൈനിലെത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രൊമോ വീഡിയോകൾ അതാത് സീസണിലും അതിന് ശേഷവും തരംഗമാണ്. നവംബർ 19ന് ആരംഭിക്കാൻ പോകുന്ന സീസണിന് മുന്നോടിയായിട്ടുള്ള പ്രൊമോ വീഡിയോ (Kerala Blasters Promo Video) കേരള ബ്ലസ്റ്റേഴ്സ് പുറത്ത് വിട്ടിട്ടുണ്ട്.

പക്ഷെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ അല്ല, ടെലിവിഷൻ ചാനലുകളിലാണ്. ഐഎസ്എൽ മലയാളത്തിന്റെ ഔദ്യോഗിക ടെലികാസ്റ്റേഴ്സായ ഏഷ്യനെറ്റ് പ്ലസിലും, ഏഷ്യനെറ്റ് മൂവിസിലമാണ് പ്രൊമോ വീഡിയോ സംപ്രേഷണം ചെയ്തത്. 

ALSO READ : Kerala Blaster FC : കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ എവെ ജേഴ്സി അവതരിപ്പിച്ചു, കാണാം ചിത്രങ്ങൾ

ഈ വീഡിയോയുടെ ചില രംഗങ്ങൾ ബാസ്റ്റേഴ്സ് ആരാധകരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളെത്തുകയും ചെയ്തിട്ടുണ്ട്. ശങ്കരൻ ചേട്ടൻ എന്ന ബ്ലാസ്റ്റേഴ്സ് ആരാധകനെ കേന്ദ്രമാക്കിയാണ് പ്രൊമോ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

'കേരളം ബ്ലാസ്റ്റേഴ്‌സ് 11 പേരുടെ ടീമല്ല  ലക്ഷങ്ങളുടെ വികാരം ആണ്' ടാഗ് ലൈനോടെയാണ് പ്രൊമോ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ചില രംഗങ്ങൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വന്നെങ്കിലും അതിന്റെ യഥാർഥ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

ALSO READ : Ivan Vukomanovic കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്, ഔദ്യോഗികമായി പ്രഖ്യാപിച്ച് ക്ലബ്

ബ്ലാസ്റ്റേഴ്സിന്റെ സീസണുകളിൽ പ്രകടനം മോശമാണെങ്കിലും പ്രൊമോ എല്ലാ സീസണിലും മികച്ചതാണെന്ന് നിസംശയം പറയാൻ സാധിക്കും. പലപ്പോഴും ഈ വീഡിയോയുടെ ടാഗ് ലൈനുകൾ സോഷ്യൽ മീഡിയയിൽ ട്രോളിന് അവസരമായിട്ടുമുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയും ചെയ്തു. സെർബിയൻ കോച്ചായ ഇവാൻ വുകോമാനോവിച്ച് നയിക്കുന്ന ടീമിൽ സഹൽ അബ്ദുൽ സമദ്, കെ പ്രശാന്ത്, കെ പി രാഹുൽ, അബ്ദുൽ ഹക്കു എന്നീ താരങ്ങൾ ടീമിൽ സ്ഥാനം നിലനിർത്തി. ഇവരെ കൂടാതെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ 12 പേരും ഇത്തവണയുണ്ട്.

ALSO READ : ISL 2020-21 : ഏഴ് സീസൺ എട്ട് തവണ കോച്ചുമാരെ മാറ്റി; കോച്ചുമാർ വാഴാത്ത Kerala Blasters ഇല്ലം

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് (Kerala Blasters Squad)

ഗോള്‍കീപ്പര്‍മാര്‍: ആല്‍ബിനോ ഗോമസ്, പ്രഭ്സുഖന്‍ സിങ് ഗില്‍, മുഹീത് ഷാബിര്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധ താരങ്ങള്‍: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയിവ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ധെനെചന്ദ്ര മെയ്‌തെയ്, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കാര്‍നെയ്റോ.

മധ്യനിര താരങ്ങള്‍: ജീക്സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്സണ്‍ സിങ്, ലാല്‍തതംഗ ഹൗള്‍റിങ്, പ്രശാന്ത്. കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ.പി, അഡ്രിയാന്‍ ലൂണ.

മുന്‍നിര താരങ്ങള്‍: ചെഞ്ചോ ഗില്‍റ്റ്ഷെന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News