Kerala Blasters | കേരള ബ്ലാസ്റ്റേഴ്സിന്റെ മാറ്റം കോച്ച് വുകോമാനോവിച്ച് വന്നതിന് ശേഷമല്ല; നിർണായക പങ്ക് ഇദ്ദേഹത്തിനും കൂടി ഉണ്ട്

സീസൺ തുടങ്ങുന്നതിന് മുമ്പ് ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ കാരോലിസ് പറഞ്ഞത് "ദയവാസി ഞങ്ങളിൽ വിശ്വാസം അറപ്പിക്കു" എന്നായിരുന്നു. അത് ശരിയായി വരുകയാണ് ഇപ്പോൾ. 

Written by - Jenish Thomas | Last Updated : Jan 2, 2022, 05:17 PM IST
  • കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് സീസൺ പൂർത്തിയാക്കുന്നതിന് മുമ്പ് കിബു വിക്കുന്നയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു.
  • കുറവുകൾ എവിടെയാണെന്ന് മനസ്സിലാക്കി അവിടെ കുറെ കൂടി പ്രവർത്തനം സജ്ജമാക്കാനായിരുന്നു കരോളിസിന്റെ നേതൃത്വത്തിലുള്ള ടീം മാനേജുമെന്റിന്റെ തീരുമാനം.
Kerala Blasters | കേരള ബ്ലാസ്റ്റേഴ്സിന്റെ മാറ്റം കോച്ച് വുകോമാനോവിച്ച് വന്നതിന് ശേഷമല്ല; നിർണായക പങ്ക് ഇദ്ദേഹത്തിനും കൂടി ഉണ്ട്

ഗോവ :  ഐഎസ്എൽ 2021-22 സീസണിലെ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) പ്രകടനം കണ്ടപ്പോൾ മഞ്ഞപ്പടയുടെ ആരാധകർക്കും പോലും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല ഇത് തങ്ങളുടെ കൊമ്പന്മാർ തന്നെയാണോ എന്ന്. ഇവാൻ വുകോമാനോവിച്ചിന്റെ (Ivan Vukomanovic) കീഴിൽ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ ഏറ്റവും അപകടകാരികളായ ഒരു ടീമായി മാറിയിരിക്കുകയാണ്. 

സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനിനോട് തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്സല്ല ഇപ്പോൾ സീസൺ ഏകദേശം പകുതിയായി എത്തി നിൽക്കുമ്പോൾ. ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഇപ്പോഴും ഒരു ജയം മാത്രമാണ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ കടമ്പ. 

ALSO READ : ആശിഖ് കരുണിയൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക്; സെയ്ത്യാസെൻ ലോണിൽ ഹൈദരാബാദിലേക്ക്

ടീമിന്റെ ഈ പ്രകടനത്തിന് പിന്നിൽ കോച്ച് ഇവാൻ വുകോമാനോവിച്ചാണെന്നാണ് പല ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്നത്. ഉറുഗ്വെൻ താരം അഡ്രിയാൻ ലൂണയെ കുന്തമുനയാക്കി മധ്യനിരയിൽ ബോൾ കൈവശം വെച്ചുകൊണ്ടുള്ള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലുള്ള പോരാട്ടത്തെ ആരാധകർ പോലും അവിശ്വസിനീയമായിട്ടാണ് കരുതിയിരിക്കുന്നത്. 

എന്നാൽ ടീമിന്റെ നിലവിലുള്ള പ്രകടനത്തിന് പിന്നിൽ കോച്ചും കോച്ചിന്റെ സ്റ്റാഫുകളും മാത്രമാണോ? അങ്ങനെ ആണ് എന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ സാധിക്കില്ല. മറ്റൊരാളും കൂടിയുണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറെക്ടർ കരോളിസ് സ്കിൻകിസ്. ഇത് ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ ദിവസം മലയാളി താരം സഹൽ അബ്ദുൾ സമദ് ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 

ALSO READ : മൂന്ന് വർഷത്തിന് ശേഷം മുംബൈ സിറ്റിയെ മൂന്നടിച്ച് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് സീസൺ പൂർത്തിയാക്കുന്നതിന് മുമ്പ് കിബു വിക്കുന്നയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. കുറവുകൾ എവിടെയാണെന്ന് മനസ്സിലാക്കി അവിടെ കുറെ കൂടി പ്രവർത്തനം സജ്ജമാക്കാനായിരുന്നു കരോളിസിന്റെ നേതൃത്വത്തിലുള്ള ടീം മാനേജുമെന്റിന്റെ തീരുമാനം.

സഹൽ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ

"കഴിഞ്ഞ സീസൺ കഴിഞ്ഞപ്പോൾ നാട്ടിലേക്ക് തിരികെ മടങ്ങുമ്പോൾ കരോളിസ് ടീമിലെ എല്ലാ കളിക്കാരെയും പ്രത്യേകം വിളിച്ച് സംസാരിച്ചിരുന്നു. എന്നെയും വിളിച്ചു. എന്നിട്ട് എനിക്ക് അദ്ദേഹം എന്റെ കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ ഒരു കണക്ക് വ്യക്തമാക്കി തന്നു, ഞാൻ എത്ര ഷോട്ട് അടിച്ചു, എത്രയണം പുറത്തേക്ക് പോയി അങ്ങനെ. ഒരു മുന്നേറ്റ താരം ഓൺ ടാർഗറ്റിൽ അത്രയും അടിച്ചാൽ പോരായെന്ന് കാരോലിസ് പറഞ്ഞു. നിങ്ങളെ പോലുള്ളവർക്കായി ഒരു പ്രത്യേക പേഴ്സണലൈസ്ഡ് ടെയ്നിങ് പ്ലാൻ ചെയ്യുന്നുണ്ടെന്ന് കാരോളിസ് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ഓക്കെയും പറഞ്ഞു. ഭയങ്കര പോസിറ്റീവായ ഒരു കാര്യമായിരുന്നു. കാരണം ഇതുവരെ ആരും തന്നെ എന്നോട് അങ്ങനെ വന്ന പറഞ്ഞിട്ടില്ല. എന്നെ കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ആയുഷ് അധികാരി, ഗിവ്സൺ സിങ്, ജീക്ക്സൺ സിങ്, പിന്നീട് കെ പ്രശാന്തും ചേർന്നിരുന്നു"

വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ത്യൻ താരങ്ങളെ കൂടുതൽ മെച്ചപ്പെടുത്തകയെന്നാണ് കാരോലിസ് ലക്ഷ്യം വെക്കുന്നത്. സഹലിന് കൂടാതെ സഹൽ തന്നെ പറഞ്ഞ ജിക്ക്സൺ സിങ്, കെ പ്രശാന്ത് എന്നിവരുടെ പ്രകടനം കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ സീസണിൽ ഒരുപാട് മാറിയിരിക്കുകയാണ്. മധ്യനിരിയിലുള്ള ജീക്ക്സണിന്റെയും പൂട്ടിയയുടെയും പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. പ്രശാന്ത് ആദ്യമായി ഐഎസ്എല്ലിൽ ഒരു ഗോൾ അടിക്കുന്നതും ഈ സീസണിൽ തന്നെയാണ്. 

ALSO READ : ഈസ്റ്റ് ബംഗാൾ മനൊളൊ ഡയസിനെ പുറത്താക്കി; പകരം മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ എത്തിച്ചേക്കും

സീസൺ തുടങ്ങുന്നതിന് മുമ്പ് ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ കാരോലിസ് പറഞ്ഞത് "ദയവാസി ഞങ്ങളിൽ വിശ്വാസം അറപ്പിക്കു" എന്നായിരുന്നു. അത് ശരിയായി വരുകയാണ് ഇപ്പോൾ. കൂടാതെ "തോൽപ്പിക്കാൻ അൽപം കഷ്ടപെടുമെന്ന് മറ്റ് ടീമികൾ ചിന്തിക്കുവിധം ഒരു ടീമായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം" എന്ന് കാരോലിസ് അന്ന് തന്റെ അഭിമുഖത്തിൽ കൂട്ടിചേർത്തിരുന്നു. അത് സത്യമല്ലേ? ഇപ്പോഴുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കാണുമ്പോൾ.

2020ലാണ് ബ്ലാസ്റ്റേഴ്സ് കാരോലിസിനെ സ്പോർട്ടിങ് ഡയറെക്ടറായി നിയമിക്കുന്നത്. കാരോലിസ് വന്നതിന് ശേഷം ടീം മാനേജുമെന്റിനുള്ളിൽ തന്നെ അടിമുടി മാറ്റം വരുത്തിയിരുന്നു. ലിത്വനിയൻ ക്ലബ് എഫ് കെ സുദ്ദവായ എ ലൈഗായുടെ തുടർച്ചയായ മൂന്ന് സീസണുകളിൽ ടോപിലെത്തിയത് കാരോലിസിന്റെ കാലത്തായിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിലും ചരിത്രത്തിൽ ആദ്യമായി സുദ്ദവായ യോഗ്യത നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News