ഭുബനേശ്വർ : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടച്ചയായ രണ്ടാം തോൽവി. ഒഡീഷ എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഒരു ഗോളിന് ലീഡ് നിന്നാട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരം പോലെ തന്നെ പ്രതിരോധത്തിലെ പ്രശ്നം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് വലയ്ക്കുന്നത്. ടീം ആക്രമണത്തിലേക്ക് ഇറങ്ങുമ്പോൾ പ്രതിരോധിക്കാൻ മറക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ഇന്നും കണ്ടത്.
മത്സരത്തിന്റെ 35 മിനിറ്റൽ ഹർമൻ ജോട്ട് ഖബ്രയുടെ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്. അഡ്രിയൻ ലൂണ കോർണറിലൂടെ നൽകിയ പന്തിലൂടെയാണ് ഖബ്ര തന്റെ ഗോൾ കണ്ടെത്തിയത്. എന്നാൽ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നേടിയ ലീഡിന് രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകൾക്കുള്ള ഒഡീഷ മറുപടി നൽകി. ഇന്ത്യൻ താരം ജെറിയിലൂടെയാണ് ഒഡീഷ സമനില ഗോൾ നേടിയത്.
ALSO READ : Kerala Blasters : വിനോദ നികുതി ചോദിച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യം; മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്
തുടർന്ന് ഇരു ടീമുകളും വിജയഗോളിനായി ഇരു പോസ്റ്റുകളിലേക്ക് പാഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളെ മധ്യനിരയിൽ തന്നെ പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു ഒഡീഷ താരങ്ങൾ. ഒപ്പം ലഭിക്കുന്ന അവസരത്തിലും ലോങ് ബോളിലൂടെയും ഒഡീഷ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്നണ്ടായിരുന്നു.
തുടർച്ചയായി അത്തരത്തിലുള്ള ആക്രമണത്തിന്റെ ഫലമായിരുന്നു മത്സരത്തിൽ പിറന്ന മൂന്നാം ഗോൾ. ഗോൾ കീപ്പർ അമരീന്ദർ സിങ് നീട്ടി നൽകിയ പാസ് ഒഡീഷ താരം പെട്രോ മാർട്ടിന്റെ കാലിൽ. അതുമായി ബോക്സിലേക്ക് കുതിച്ച മാർട്ടിൻ തന്റെ ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്നും ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി ശ്രമിച്ചെങ്കിലും അത് കലിംഗ സ്റ്റേഡിയത്തിൽ ഉണ്ടായില്ല.
28-ാം തീയതിയാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരം. കൊച്ചിയൽ വീണ്ടമെത്തുന്ന ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഐഎസ്എല്ലിൽ ഇനി 27-ാം തീയതിയാണ് അടുത്ത മത്സരം. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...