ഐപിഎല്ലിൽ ഇന്ന് ആരാധകർ കാത്തിരുന്ന പോരാട്ടം. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് നാല് തവണ കപ്പുയർത്തിയ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നാണ് മുംബൈ - ചെന്നൈ മത്സരം അറിയപ്പെടുന്നത്. കളത്തിലും കടലാസിലും കരുത്തൻമാരായ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം ആവേശകരമായ പോരാട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മുംബൈയുടെ ഹോം ഗ്രൌണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ് ബെംഗളൂരുവിനോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയാണ് മുംബൈയുടെ വരവ്. വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും കളം നിറഞ്ഞാടിയ മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ബെംഗളൂരുവിൻറെ ജയം. മറുഭാഗത്ത് ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 5 വിക്കറ്റിൻറെ പരാജയം ഏറ്റുവാങ്ങിയ ചെന്നൈ രണ്ടാം മത്സരത്തിൽ ലക്നൌ സൂപ്പർ ജയൻറ്സിനെ 12 റൺസിന് മുട്ടുകുത്തിച്ച് വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു.
ALSO READ: ആദ്യ ജയം തേടി ഡൽഹി, ജയിച്ചു കയറാൻ രാജസ്ഥാൻ; ഐപിഎല്ലിൽ ഇന്ന് തീപാറും
കഴിഞ്ഞ സീസണിൽ രണ്ട് തവണയാണ് മുംബൈയും ചെന്നൈയും നേർക്കുനേർ വന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ പകരം വീട്ടി. ഇരുടീമുകളും തമ്മിൽ ഇതുവരെ 36 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 21 തവണ മുംബൈ വിജയിച്ചപ്പോൾ 15 തവണയാണ് ചെന്നൈയ്ക്ക് ജയിക്കാനായത്.
സ്വിംഗിനും സീമിനും ഒരുപോലെ അനുകൂലമായ സാഹചര്യമാണ് വാങ്കഡെയിലേത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇത് വ്യക്തമായിരുന്നു. എല്ലാ ഐപിഎൽ മത്സരങ്ങളിലേതിനും സമാനമായി ഫ്ലാറ്റ് പിച്ചാണ് വാങ്കഡെയിലും ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ വമ്പൻ സ്കോർ പ്രതീക്ഷിക്കാം. ഇരുടീമുകളിലും പരിക്കിൻറെ ഭീഷണി ഇല്ലെന്നതാണ് ആശ്വാസകരമായ കാര്യം.
സാധ്യതാ ടീം
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ (wk), സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ്മ, നെഹാൽ വധേര, ടിം ഡേവിഡ്, ഹൃത്വിക് ഷോക്കീൻ, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ജോഫ്ര ആർച്ചർ.
ചെന്നൈ സൂപ്പർ കിംഗ്സ്: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി, ബെൻ സ്‌റ്റോക്‌സ്, ശിവം ദുബെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എം.എസ് ധോണി (c/wk), മിച്ചൽ സാന്റ്‌നർ, രാജ്വർധൻ ഹംഗാർഗേക്കർ, ദീപക് ചാഹർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...