IPL Auction 2022 Day 2 - കേരള ക്രിക്കറ്റ് അസേസിയേഷന്റെ മൂന്ന് താരങ്ങൾക്ക് ഐപിഎൽ 2022ലേക്ക് വഴി തെളിഞ്ഞപ്പോൾ രണ്ട് താരങ്ങൾക്ക് താരലേലത്തിന്റെ ആദ്യ ദിനത്തിൽ നിരാശയായിരുന്നു. മലയാളി താരങ്ങളായ ബേസിൽ തമ്പിയും കെ.എം അസിഫും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരവുമായ റോബിൻ ഉത്തപ്പയുമാണ് ടീമുകൾ സ്വന്തമാക്കിയത്. അതേസമയം കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരായ മുഹമ്മദ് അസഹ്റുദ്ദീനെയും വിഷ്ണു വിനോദിനെയും ആരും സ്വന്തമാക്കാൻ തയ്യറായില്ല. ഇവർക്ക് ഇന്ന് ഒരു അവസരവും കൂടി ലഭിച്ചേക്കും.
ഇതോടെ ഇന്ന് 8 കെസിഎ താരങ്ങളാണ് തങ്ങളുടെ ക്രിക്കറ്റ് ഭാവിക്കായി കാത്തിരിക്കുന്നത്. 9 വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിലേക്ക് തിരികെ എത്താൻ പരിശ്രമിക്കുന്ന ശ്രീശാന്തിനോടൊപ്പം കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി, ജലജ് സക്സേന, മിഥുൻ സുദേശൻ, റോഹൻ കുന്നുമ്മേൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നിവരാണ് താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇനി ബാക്കിയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾ.
അടിസ്ഥാൻ തുകയ്ക്കാണ് മൂന്ന് കേരള താരങ്ങളെ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിരിക്കുന്നത്. കെ.എം അസിഫിനെ 20 ലക്ഷത്തിനും റോബിൻ ഉത്തപ്പയെ 2 കോടിക്കുമാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസാണ് മറ്റൊരു മലയാളി പേസറായ ബേസിൽ തമ്പിയെ നേടിയത്. 30 ലക്ഷം രൂപയ്ക്കാണ് അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻപട്ടം നേടിയ ടീം ബേസിലിനെ വേണ്ടി ചിലവഴിക്കുന്നത്.
ഏകദേശം ഒരു ദശകത്തിന് ശേഷം ഐപിഎല്ലിന്റെ ഭാഗമാകാൻ അവസരം കാത്ത് നിൽക്കുകായണ് മലയാളികളുടെ ശ്രീ. 2013 വാതുവെപ്പ് വിവാദത്തിൽ വിലക്കും കേസും നേരിട്ട് അതിനെ എല്ലാം അതിജീവിച്ച് താൻ നിരപരാധിയാണെന്ന് തെളിയിക്കുക എന്ന് മാത്രമല്ല ക്രിക്കറ്റിൽ തനിക്ക് നഷ്ടമായതെല്ലാം തിരിച്ച പിടിക്കാൻ ശ്രമിക്കുകയാണ്.
ALSO READ : IPL Auction 2022 Live Updates | മലയാളി പേസർ ബേസിൽ തമ്പി മുംബൈ ഇന്ത്യൻസിൽ; സ്വന്തമാക്കിയത് അടിസ്ഥാന തുകയ്ക്ക്
കഴിഞ്ഞ സീസണിലെ ലേലത്തിൽ താരത്തിന്റെ പേര് പട്ടികയിൽ ഇല്ലായിരുന്നു അതിൽ താരത്തിന്റെ നിരാശ വലിയ വാർത്തായായിരുന്നു. എന്നാൽ ആഭ്യന്തര മത്സരങ്ങളിൽ ഈ സീണിൽ വലിയ പങ്കാളിത്തമില്ലായിരുന്ന മലയാളി താരം ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയതും വലിയ വാർത്തയായിരുന്നു. 50 ലക്ഷം രൂപ അടിസ്ഥാന തുകയ്ക്കാണ് ശ്രീശാന്ത് താരലേലത്തിന് എത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.