IPL Auction 2021 Highlights : 590 പേരുടെ അന്തിമ പട്ടികയിൽ നിന്ന് 551.7 കോടി രൂപ ചിലവാക്കി 204 താരങ്ങളെ സ്വന്തമാക്കി 2022 സീസണിലേക്കുള്ള അടിസ്ഥാനം പണിത് പത്ത് ഐപിഎൽ ടീമുകൾ. എന്നാൽ കേരളത്തിന് നിരാശ മാത്രമാണ് ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ. എല്ലാം അതിജീവിച്ച് തിരിച്ച് വരവ് നടത്തിയ ശ്രീശാന്ത് ഉൾപ്പെടെയുള്ള 13 കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളിൽ ആകെ നാല് പേർക്ക് മാത്രമെ 2022 സീസണിലേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്.
ഐപിഎൽ താരലേലത്തിലെ ചില പ്രധാന കണക്കുകൾ
15.25 കോടി മുംബൈ ചിലവാക്കിയ ബാറ്റർ ഇഷാൻ കിഷനാണ് ഇത്തവണത്തെ ഏറ്റവും മൂല്യമേറിയ താരം. ഐപിഎൽ ചരിത്രത്തിൽ യുവരാജ് സിങ് കഴിഞ്ഞാൽ ഏറ്റവും മൂല്യമേറിയ ഇന്ത്യൻ താരമാണ് ഇഷാൻ. ചെന്നൈ 14 കോടി കൊടുത്ത സ്വന്തമാക്കി പേസർ ദീപക് ചഹറാണ് രണ്ടാമത്തെ മൂല്യമേറിയ താരം. ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് വിദേശതാരങ്ങളിൽ ഏറ്റവും മൂല്യമേറിയത്. 12.25 കോടി ചെലവാക്കി കെകെആർ തങ്ങളുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടു വന്ന ശ്രയസ് ഐയ്യരാണ് മൂന്നാമത്തെ ചിലവേറിയ താരം. 11.50 കോടിക്ക് പഞ്ചാബ് കിങസാണ് ലിവിങ്സണിനെ സ്വന്തമാക്കിയത്.
ഇവർ ഉൾപ്പെടെ 11 താരങ്ങളാണ് പത്ത് കോടി ക്ലബിൽ ഇടം നേടിയത്. ഈ നാല് പേർക്ക് പുറമെ ഹർഷാൽ പട്ടേൽ, വാനിന്ഡു ഹസ്സരങ്ക, നിക്കോളാസ് പൂരാൻ, പ്രസിദ്ധ കൃഷ്ണ, ലോക്കി ഫെർഗുസൺ, ഷാർദുൽ താക്കൂർ.
താരലേലത്തിൽ കേരളം
കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങളാണ് താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത്. എന്നാൽ ശ്രീശാന്ത് ഉൾപ്പെടെ 7 താരങ്ങളുടെ പേര് ലേലത്തിൽ വിളിച്ചില്ല. അക്സലറേറ്റഡ് ഓക്ഷനിൽ ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെയാകാം ശ്രീശാന്ത് ഉൾപ്പെടെയുള്ള മലായളി താരങ്ങൾക്ക് അവസരം നിഷേധിച്ചത്.
കെസിഎയുടെ നാല് താരങ്ങൾക്കാണ് 2022 ഐപിഎൽ സീസണിലേക്കുള്ള ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ വിഷ്ണു വിനോദ്, ബേസിൽ തമ്പി, കെ.എം അസിഫ് എന്നിവരെയും കേരളത്തിന്റെ അതിഥി താരമായ റോബിൻ ഉത്തപ്പയ്ക്കുമാണ് ലേലത്തിലൂടെ ഐപിഎൽ ടീമുകളുടെ ഭാഗമാകാൻ സാധിച്ചിരിക്കുന്നത്.
50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിഷ്ണുവിനെ സ്വന്തമാക്കിയപ്പോൾ അടിസ്ഥാന തുകയ്ക്കാണ് ബേസിലിനെയും (30 ലക്ഷം) അസിഫിനെയും (20 ലക്ഷം) ഉത്തപ്പയെയും (2 കോടി) മറ്റ് ടീമുകൾ സ്വന്തമാക്കിയത്. അടിസ്ഥാന തുരകയ്ക്ക് ബേസിൽ മുംബൈയുടെ ഭാഗമായപ്പോൾ ഉത്തപ്പയെയും അസിഫിനെയും ചെന്നൈ ലേലത്തിലൂടെ നിലനിർത്തുകയായിരുന്നു.
ഇവർക്ക് പുറമെ രണ്ട് മലയാളി താരങ്ങളും ലേലത്തിലൂടെ ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്. കർണാടകയുടെ മലയാളി താരങ്ങളായ ദേവദത്ത് പടിക്കല്ലും കരുൺ നായരും സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 7.75 കോടിക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുന്റെ ഓപ്പണറെ രാജസ്ഥാൻ സ്വന്തമാക്കിയത്. രണ്ടാം അവസരത്തിൽ 1.4 കോടി രൂപ നൽകിയാണ് റോയൽസ് കരുൺ നായരെ തങ്ങൾക്കൊപ്പം കൂട്ടിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.