IPL 2024 Trade Window Explainer : മുംബൈ ഇന്ത്യൻസ് ആരാധാകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു രോഹിത് ശർമയെ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും താഴെ ഇറക്കി പകരം ഹാർദിക് പാണ്ഡ്യയെ നിയമിച്ചത്. ഇത് ആരാധകർക്ക് മാത്രമല്ല ടീമിനുള്ളിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും കൂടിയായ താരത്തിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അതിനിടെ താരം ടീം മാറാൻ ഒരുങ്ങുന്നുയെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഐപിഎൽ 2024ന്റെ താരലേലം നടക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
രോഹിത്ത് ഡൽഹിയിലേക്ക്
ഇന്ത്യൻ ക്യാപ്റ്റനെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസാണ് ശ്രമം നടത്തിയിരിക്കുന്നതെന്നാണ് കായിക മാധ്യമമായ സ്പോർട് ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. ട്രേഡിലൂടെ താരകൈമാറ്റത്തിനാണ് ഡൽഹി ശ്രമിക്കുന്നത്. റിഷഭ് പന്ത് തിരികെ 100% ഫിറ്റായി ടീമിനൊപ്പം ചേരുന്നത് വരെ ഒരു ക്യാപ്റ്റെൻ നിലയിലാണ് ഡൽഹി രോഹിത്തിനെ ലക്ഷ്യമിടുന്നത്. അതേസമയം ഡൽഹിയുടെ നീക്കത്തെ മുംബൈ നിരാകരിച്ചതായിട്ടാണ് സ്പോർട്സ് ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നത്. അതായത് ഐപിഎൽ 2024 സീസണിൽ രോഹിത് പാണ്ഡ്യയുടെ കീഴിൽ മുംബൈക്ക് വേണ്ടി മത്സരിക്കും. ഇനി എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ 2025 സീസണിലായിരിക്കും.
ഇനി താരകൈമാറ്റം സാധ്യമോ?
അതേസമയം ആരാധകരിൽ മിക്കവരും ഉയർത്തിയ സംശയം റിറ്റെൻഷൻ കാലവധിയു ട്രേഡ് ജാലകം അടച്ചിട്ടും ഇനി എങ്ങനെ താരകൈമാറ്റം സാധിക്കുമെന്ന്. എന്നാൽ നാളെ കഴിഞ്ഞ് ദുബായിൽ വെച്ച് നടക്കുന്ന ഐപിഎൽ 2024 താരലേലത്തിന് ശേഷം ഡിസംബർ 20ന് വീണ്ടും താരകൈമാറ്റത്തിനുള്ള ട്രേഡ് ജാലകം തുറക്കും. ഫെബ്രുവരി വരെ ട്രേഡ് ജാലകം തുറന്ന് കിടക്കും. ഈ സമയത്ത് രോഹിത് ശർമയ്ക്ക് മറ്റൊരു ടീമിന്റെ ഭാഗമാകാൻ സാധിക്കുന്നതാണ്. അതേസമയം താരലേലത്തിൽ സ്വന്തമാക്കിയ താരങ്ങളെ ഈ ട്രേഡ് വിൻഡോയിലൂടെ കൈമാറാൻ സാധിക്കുന്നതല്ല.
രോഹിത്തിനെ വെട്ടി മുംബൈയെ നയിക്കാൻ പാണ്ഡ്യ
കഴിഞ്ഞ നവംബറിലാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ വൻ തുകയ്ക്ക് ട്രേഡ് വിൻഡോയിലൂടെ സ്വന്തമാക്കുന്നത്. ശേഷം അഭ്യൂഹങ്ങൾ എല്ലാം ശരിവെക്കും വിധം കഴിഞ്ഞ ദിവസം മുംബൈ പാണ്ഡ്യയെ തങ്ങളുടെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. താരകൈമാറ്റം സമയത്ത് പാണ്ഡ്യ ക്യാപ്റ്റൻസി സ്ഥാനം ആവശ്യപ്പെട്ടുയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് മുംബൈ അംഗീകരിക്കുകയും ചെയ്തു.
അതേസമയം പത്ത് വർഷമായി മുംബൈയെ നയിച്ച രോഹിത് ശർമയാണ് ഈ തീരുമാനത്തിലൂടെ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. മുംബൈക്കായി കഴിഞ്ഞ ഒരു ദശകത്തിൽ രോഹിത്ത് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടി നൽകിയിരുന്നു. നിലവിൽ മുംബൈ ആരാധകർക്കിടിയിൽ ഫ്രാഞ്ചൈസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി ആരാധകർ ടീമിന്റെ സോഷ്യൽ മീഡിയ പേജുകൾ അൺഫോളോ ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.