IPL 2024 : 'തല' മാറിയെങ്കിലും ചെന്നൈയുടെ തലയെടുപ്പിന് മാറ്റമില്ല; ഗുജറാത്തിനെ 63 റൺസിന് തകർത്തു

IPL 2024 CSK vs GT : ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് 143 റൺസെടുക്കാനെ സാധിച്ചുള്ളൂ

Written by - Jenish Thomas | Last Updated : Mar 27, 2024, 09:02 AM IST
  • ശിവം ദൂബെയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ സിഎസ്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്തിനെതിരെ ഉയർത്തിയത് 207 റൺസിന്റെ വിജയലക്ഷ്യമാണ്.
  • ഇത് പിന്തുടർന്ന ജിടിക്ക് നേടാനായത് 143 റൺസ് മാത്രമാണ്.
  • ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
IPL 2024 : 'തല' മാറിയെങ്കിലും ചെന്നൈയുടെ തലയെടുപ്പിന് മാറ്റമില്ല; ഗുജറാത്തിനെ 63 റൺസിന് തകർത്തു

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർ ജയം. ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തം തട്ടകത്തിൽ വെച്ച് 63 റൺസിനാണ് ചെന്നൈ തകർത്തത്. ശിവം ദൂബെയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ സിഎസ്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്തിനെതിരെ ഉയർത്തിയത് 207 റൺസിന്റെ വിജയലക്ഷ്യമാണ്. ഇത് പിന്തുടർന്ന ജിടിക്ക് നേടാനായത് 143 റൺസ് മാത്രമാണ്. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.

ടോസ് നഷ്ടപ്പെട്ട സിഎസ്കെ ചെപ്പോക്കിൽ സ്വന്തം കാണികൾക്ക് മികച്ച ഒരു എന്റർടെയ്ൻമെന്റാണ് ഒരുക്കിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സിഎസ്കെ ആദ്യ പത്ത് ഓവറിൽ 100 റൺസ് പിന്നിട്ടു. ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ആക്രമണത്തിന് തുടക്കമിട്ടത്. പിന്നീട് ശിവം ദുബെയുടെ വെടിക്കെട്ടിന് ചെന്നൈ സാക്ഷ്യം വഹിക്കുകയായിരുന്നു. 23 പന്തിൽ അഞ്ച് സിക്സറുകളും രണ്ട് ഫോറും ഉൾപ്പെടെയായരുന്നു ദുബെയുടെ പ്രകടനം. അവസാന ഓവറുകളിൽ രണ്ട് സിക്സറുകളിൽ പറത്തിയ യുവതാരം സമീർ റിസ്വിയുടെ കാമിയോയും മത്സരത്തിൽ ശ്രദ്ധേയമായിരുന്നു. ഗുജറാത്തിനായി റഷിദ് ഖാൻ രണ്ടും സ്പെൻസർ ജോൺസൺ, മോഹിത് ശർമ, സായി കിഷോർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ALSO RED : IPL 2024 : ആർസിബിയുടെ ബോളറെ 'ചവർ' എന്ന് വിശേഷിപ്പിച്ചു; മുരളി കാർത്തിക്കിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് ഒരുഘട്ടത്തിൽ പോലും ചെന്നൈക്ക് വെല്ലുവിളി സൃഷ്ടിക്കാനായില്ല. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ജിടിക്ക് നഷ്ടമായി. പിന്നാലെ ഓരോ ഇടവേളകളിലായി ഗുജറാത്തിന്റെ താരങ്ങളെ ഡ്രെസ്സിങ് റൂമിലേക്ക് പറഞ്ഞയക്കാൻ സിഎസ്കെയുടെ ബോളമാർക്ക് സാധിച്ചു. 

ചെന്നൈ ബോളിങ് നിരയുടെ കൃത്യതയാർന്ന പ്രകടനമായിരുന്നു കഴിഞ്ഞ കാണാൻ സാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ അധികം റൺസ് വിട്ടു നൽകിയ തുഷാർ ദെഷ്പാണ്ഡെ, ഇന്നലെ ഗുജറാത്തിനെതിരെ റൺസ് വിട്ട് നൽകാൻ മടി കാട്ടി. കൂടാതെ രണ്ട് വിക്കറ്റും യുവതാരം ചെന്നൈയ്ക്കായി നേടി. ദെഷ്പാണ്ഡെയ്ക്ക് പുറമെ പേസർമാരായ ദീപക് ചഹറും മുസ്താഫിസൂർ റഹ്മാനും രണ്ട് വീതം വിക്കറ്റുകൾ നേടി. ഡാരിൽ മിച്ചലും മതീഷ പതിരണയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. 

അതേസമയം ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിന് നേരിടും. ഹൈദരാബദിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും സീസണിലെ ആദ്യ ജയം ലക്ഷ്യം വെച്ചാണ് ഇറങ്ങുക. ആദ്യ മത്സരത്തിൽ മുംബൈ ഗുജറാത്തിനോട് തോറ്റിരുന്നെങ്കിൽ ഹൈദരാബാദിന്റെ തോൽവി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News