Chennai: ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന Indian Premier League (IPL) താരലേലം ഇന്ന്.
IPLന്‍റെ 14 ാം പതിപ്പിന് മുന്നോടിയായുള്ള താരലേലമാണ് ഇന്ന് നടക്കുന്നത്. ഇത്തവണ ചെന്നൈയിലാണ് ആകാംക്ഷഭരിതമായ ഐപിഎല്‍ താരലേലത്തിന് വേദിയൊരുങ്ങിയിരിയ്ക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നു മണി മുതലാണ് താരലേലം (IPL 2021 Auction) ആരംഭിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ ലേലം തത്സമയം കാണാം.
താരലേലത്തിന് മുന്നോടിയായി താരങ്ങളുടെ അവസാന പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) പുറത്തിറക്കി. 292 താരങ്ങളുടെ അന്തിമ പട്ടികയില്‍നിന്നും മാര്‍ക്ക് വുഡ് അവസാന നിമിഷം പിന്മാറി. ഇതോടെ 291 താരങ്ങളാണ് നിലവില്‍ പട്ടികയില്‍ ഉള്ളത്.
61 ഒഴിവുകളാണ് എട്ടു ഫ്രാഞ്ചൈസികളിലുമായി ഉള്ളത്. ലേലപ്പട്ടികയിലുള്ളതാകട്ടെ, 291 താരങ്ങളും. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 1,114 താരങ്ങൾ ലേലത്തിനായി ഈ വര്‍ഷം പേരുചേര്‍ത്തിരുന്നു. അപേക്ഷകള്‍ പരിശോധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (Indian Cricket Control Board-BCCI) 292 താരങ്ങളുടെ അന്തിമ പട്ടിക പുറത്തിറക്കി.
അതേസമയം, താരങ്ങളുടെ മൂല്യവും ഇത്തവണ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി 11 താരങ്ങളാണ് ലേലത്തിനെത്തുന്നത്. ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, മോയിന്‍ അലി, ഷാക്കിബ് അല്‍ ഹസന്‍, ജേസണ്‍ റോയി, മാര്‍ക്ക് വുഡ്, കോളിന്‍ ഇന്‍ഗ്രാം, സാം ബില്ലിങ്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവരാണ് പട്ടികയിലുള്ള രണ്ടു കോടിയുടെ താരങ്ങള്‍.
ഇത്തവണ മിനി താരലേലം ആണെങ്കിലും ചില സൂപ്പര്‍ താരങ്ങള്‍ എത്തിയതോടെ ലേലത്തിന് ആവേശം ഉയര്‍ന്നിരിക്കുകയാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ താരലേലം.
ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം അഫ്ഗാനിസ്ഥാന്‍റെ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് (16 വയസ്). ദേശീയ ടീമിനുവേണ്ടി കളിക്കാത്ത താരം ബിബിഎല്ലില്‍ കളിച്ചിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് യുവതാരം ഐപിഎല്‍ താരലേലത്തിലേക്കെത്തുന്നത്. റാഷിദ് ഖാനും മുഹമ്മദ് നബിക്കും ശേഷം അഫ്ഗാനില്‍ നിന്നുള്ള മറ്റൊരു വിസ്മയമായി നൂര്‍ മാറുമോയെന്നാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.
ലേലപട്ടികയിലെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം നാഗാലന്‍ഡിന്‍റെ ലെഗ്‌സപിന്നര്‍ ക്രിവിസ്റ്റോ കെന്‍സാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തിളങ്ങിയാണ് താരം ലേലത്തിലേക്ക് എത്തിയത്. 20 ലക്ഷം അടിസ്ഥാന വിലയാണ് കെന്‍സന് ലഭിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് താരത്തെ ട്രയല്‍സിന് ക്ഷണിച്ചിരുന്നു.
ലേലത്തിലെ പ്രായം കൂടിയ താരം 42കാരനായ നയന്‍ ദോഷിയാണ്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ദിലീപ് ദോഷിയുടെ മകനാണ് അദ്ദേഹം. നിലവില്‍ ഇംഗ്ലണ്ടിലാണ് അദ്ദേഹം താമസിക്കുന്നത്. സൗരാഷ്ട്രയ്ക്ക് വേണ്ടിയും കളിച്ചിരുന്നു. 20 ലക്ഷമാണ് അടിസ്ഥാന വില.
Also read: IPL 2021: RCB യുടെ Batting Consultant ആയി Sanjay Bangar നിയമിച്ചു
മൂന്ന് താരപുത്രന്‍മാരാണ് ഇത്തവണ IPL ലേലത്തിനുള്ളത്. ഒന്ന് ദിലീപ് ദോഷിയുടെ മകന്‍ നയന്‍ ദോഷിയും രണ്ടാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമാണ്. മൂന്നാമന്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാണിയുടെ മകന്‍ സാദിഖ് കിര്‍മാണിയാണ്.20 ലക്ഷമാണ് ഇവരുടെയെല്ലാം അടിസ്ഥാന വില.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എസ് ശ്രീശാന്ത് (Sreesant) ഐപിഎല്‍ താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്തിമ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 75 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്‍റെ അടിസ്ഥാന വിലയിട്ടിരുന്നത്. ലേലത്തിന് ശേഷം ഏതെങ്കിലും ടീം ശ്രീശാന്തിനെ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.