റസലിങ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണവുമായി വനിത ഗുസ്തി താരങ്ങൾ

Indian Wresting Players Protest : സംഭവത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജരംഗ് പൂനിയ, ഒളിമ്പ്യൻ വിനേഷ് ഫോഗത് എന്നിവരുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 07:01 PM IST
  • ഒളിമ്പിക്സ് മെഡൽ ജേതാക്കാളായ സാക്ഷി മാലിക്ക്, ബജരംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചു.
  • റസലിങ് ഫെഡേഷൻ ഭാരവാഹികൾ തങ്ങളെ അപായപ്പെടുത്തുമെന്ന തലത്തിലുള്ള ഭീഷിണികൾ വരെയുണ്ടായിയെന്ന് താരങ്ങൾ മാധ്യമങ്ങളോടായി പറഞ്ഞു.
റസലിങ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണവുമായി വനിത ഗുസ്തി താരങ്ങൾ

ന്യൂ ഡൽഹി : ദേശീയ റസലിങ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി വനിതാ ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷൺ വനിത താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുയെന്ന് താരങ്ങൾ ആരോപിക്കുന്നത്. ഇതിനെതിരെ ഒളിമ്പിക്സ് മെഡൽ ജേതാക്കാളായ സാക്ഷി മാലിക്ക്, ബജരംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചു. റസലിങ് ഫെഡേഷൻ ഭാരവാഹികൾ തങ്ങളെ അപായപ്പെടുത്തുമെന്ന തലത്തിലുള്ള ഭീഷിണികൾ വരെയുണ്ടായിയെന്ന് താരങ്ങൾ മാധ്യമങ്ങളോടായി പറഞ്ഞു.

വനിതാ താരങ്ങളാണ് ചൂഷണം ചെയ്യപ്പെടുന്നതെന്നും പരിശീലന ക്യാമ്പിൽ വെച്ച് പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകാറുണ്ടെന്നും ഏഷ്യൻ ഗെയിംസ് കോമൺവെൽത്ത് ടൂർണമെന്റുകളിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗത്ത് പറഞ്ഞു. ഫെഡറേഷന്റെ അധ്യക്ഷൻ ഉൾപ്പെടെ പരിശീലകരും ക്യാമ്പിലെ ലൈംഗികമായി ചൂഷണം ചെയ്തുട്ടുണ്ടെന്ന് വനിതാ താരം വ്യക്തമാക്കി. തനിക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിയെന്നും അതിനെതിരെ ശബ്ദിച്ചപ്പോൾ അപായപ്പെടുത്തുമെന്ന് വരെയുള്ള ഭീഷിണികൾ ഉണ്ടായിയെന്ന് വിനേഷ് ഫോഗട്ട് മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : Sarfaraz Khan : 'സെലക്ടർമാരെ ഇത് കാണുന്നുണ്ടലോ'; തകർപ്പൻ സെഞ്ചുറിയിലൂടെ തന്നെ തഴഞ്ഞവർക്ക് മറുപടിയുമായി സർഫറാസ് ഖാൻ

അതേസമയം ഫെഡറേഷൻ പ്രസിഡന്റ് കായിക താരങ്ങളുടെ ആരോപണം നിരസിക്കുകയും ചെയ്തു. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ താൻ സ്വയം തൂങ്ങി മരിക്കുമെന്ന് ബ്രിജ് ഭൂഷൺ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷങ്ങളായി ഫെഡറേഷനെതിരെ ഒരു താരങ്ങളും രംഗത്തെത്തിട്ടില്ല. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്നത് താരങ്ങൾ ഫെഡറേഷന്റെ പുതിയ നിയമങ്ങൾ അസ്വസ്ഥരായതുകൊണ്ടാണ് ബ്രിജ് ഭൂഷൺ വ്യക്തമാക്കി. ഉത്തർ പ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള നിയമസഭ അംഗമാണ് ബ്രിജ് ഭൂഷൺ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News