Ravindra Jadeja: ഇനി 'പുതിയ ഇന്നിം​ഗ്സ്'; രവീന്ദ്ര ജഡേജ ബിജെപിയിൽ ചേ‍ർന്നു

Ravindra Jadeja joins BJP: രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി എംഎൽഎയുമായ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2024, 07:10 PM IST
  • ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് അംഗത്വ ഡ്രൈവിന് തുടക്കമിട്ടത്.
  • ഗുജറാത്തിൽ 2 കോടി പ്രാഥമിക അംഗങ്ങളെ ചേർക്കാനാണ് ഭാരതീയ ജനതാ പാർട്ടി ലക്ഷ്യമിടുന്നത്.
  • 35 കാരനായ രവീന്ദ്ര ജഡേജ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Ravindra Jadeja: ഇനി 'പുതിയ ഇന്നിം​ഗ്സ്'; രവീന്ദ്ര ജഡേജ ബിജെപിയിൽ ചേ‍ർന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേ‍‍ർന്നു. സെപ്തംബർ 2ന് ബിജെപിയുടെ മെമ്പർഷിപ്പ് ഡ്രൈവിലായിരുന്നു ജഡേജയുടെ എൻറോൾമെൻ്റ്. ബിജെപി എം.എൽ.എയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 

അം​ഗത്വം സ്വീകരിച്ച ശേഷമുള്ള ജഡേജയുടെ അം​ഗത്വ കാർഡിന്റെ ചിത്രങ്ങൾ റിവാബ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തൻ്റെയും ജഡേജയുടെയും ബിജെപി അംഗത്വ കാർഡുകൾക്കൊപ്പമുള്ള ചിത്രങ്ങളും റിവാബ തൻ്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയുടെ രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തിൻ്റെ നിരവധി ആരാധകരെയും അനുയായികളെയും പ്രചോദിപ്പിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 

ALSO READ: അമിത് ഷായുടെ മകന്‍, ഐസിസിയുടെ തലവന്‍; ജയ് ഷായുടെ ശമ്പളം, ആസ്തി എത്രയെന്ന് അറിയാമോ? 

സെപ്തംബർ 2 ന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് അംഗത്വ ഡ്രൈവിന് തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ 2 കോടി പ്രാഥമിക അംഗങ്ങളെ ചേർക്കാനാണ് ഭാരതീയ ജനതാ പാർട്ടി ലക്ഷ്യമിടുന്നത്. 

2019-ലാണ് റിവാബ ബിജെപിയിൽ ചേർന്നത്. 2022-ൽ ജാംനഗർ നിയമസഭാ സീറ്റിൽ നിന്ന് റിവാബ മത്സരിക്കുകയും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കർഷൻഭായ് കർമൂറിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, 2024 ജൂണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ വിജയിച്ചതിന് പിന്നാലെ 35 കാരനായ രവീന്ദ്ര ജഡേജ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News