IND vs SL: കാര്യവട്ടത്ത് ലങ്കയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; കാണികളുടെ കുറവ് കെസിഎയ്ക്ക് ആശങ്ക

India vs Sri Lanka Thiruvananthapuram ODI ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

Written by - Jenish Thomas | Last Updated : Jan 15, 2023, 01:44 PM IST
  • ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പേസർ ഉമ്രാൻ മാലിക്ക് എന്നിവർക്ക് വിശ്രമം അനുവദിച്ചു.
  • പകരം സൂര്യകുമാർ യാദവും വാഷിങ്ടൺ സുന്ദറും പ്ലേയിങ് ഇലവിനിൽ ഇടം നേടി.
  • അതേസമയം മത്സരത്തിൽ കാണികളുടെ കുറവ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആശങ്ക സൃഷ്ടിക്കുന്നു.
  • ഇതുവരെ ആകെ സീറ്റിന്റെ പകുതി ടിക്കറ്റ് പോലും വിറ്റ് പോയിട്ടില്ലയെന്നാണ് കെസിഎ വൃത്തങ്ങൾ അറിയിക്കുന്നത്.
IND vs SL: കാര്യവട്ടത്ത് ലങ്കയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; കാണികളുടെ കുറവ് കെസിഎയ്ക്ക് ആശങ്ക

തിരുവനന്തപുരം : ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് പരമ്പരയിലെ അവസാന മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പേസർ ഉമ്രാൻ മാലിക്ക് എന്നിവർക്ക് വിശ്രമം അനുവദിച്ചു. പകരം സൂര്യകുമാർ യാദവും വാഷിങ്ടൺ സുന്ദറും പ്ലേയിങ് ഇലവിനിൽ ഇടം നേടി. അതേസമയം മത്സരത്തിൽ കാണികളുടെ കുറവ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആശങ്ക സൃഷ്ടിക്കുന്നു. ഇതുവരെ ആകെ സീറ്റിന്റെ പകുതി ടിക്കറ്റ് പോലും വിറ്റ് പോയിട്ടില്ലയെന്നാണ് കെസിഎ വൃത്തങ്ങൾ അറിയിക്കുന്നത്.

പരമ്പര നേടിട്ടും ഇഷാൻ കിഷന് ഇന്നും രോഹിത് ശർമ അവസരം നൽകിയില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പോലെ ശുബ്മാൻ ഗില്ലിനൊപ്പമാണ് ഇന്ത്യൻ ടീം നായകൻ ബാറ്റിങ്ങിന് ഇറങ്ങുക. ലങ്കയും രണ്ട് മാറ്റങ്ങളുമായിട്ടാണ് ആശ്വാസ ജയം തേടി തിരുവനന്തപുരത്ത് ഇറങ്ങുന്നത്. ധനഞ്ജയ ഡി സിൽവയ്ക്ക് പകരം ആഷെൻ ബന്ദാരയും ദുനിത് വെല്ലാലഗയ്ക്ക് പകരം ജെഫ്രി വാണ്ടെർസെയും ലങ്കയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടി. ഫ്ലാറ്റ് പിച്ചായതിനാൽ റൺസ് ഒഴുകാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ALSO READ : India Vs Sri Lanka: മന്ത്രിയുടെ പ്രസ്താവന വില്ലനായോ? ആളൊഴിഞ്ഞ ഗാലറിയിലാകുമോ കളി? ടിക്കറ്റ് വിൽപ്പന താളം തെറ്റുന്നു

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുബ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാദ്, കുൽദീപ് യാദവ്.

ശ്രീലങ്കയുടെ പ്ലേയിങ് ഇലവൻ - അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, നുവനിദു ഫെർണാണ്ടോ, ചരിത് അസലങ്ക, അശെൻ ബന്ദാര, ദാസൺ ഷാനക, വനിന്ദു  ഹസരംഗ, ജെഫ്രി വന്ദരെസെ, ചാമിക കരുണരത്ന, കാസൺ രജിത, ലഹിറു കുമാര

മത്സരം തുടങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വിൽപ്പനയിൽ യാതൊരുവിധ പുരോ​ഗതിയും കാണാൻ കഴിയുന്നില്ല. ഇതുവരെ ഏകദേശം ഏഴായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ഇത് മത്സരത്തിന്റെ അന്തരീക്ഷത്തെ ബാധിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News