IND vs SA : ശ്രയസ് ഐയ്യരുടെ സെഞ്ചുറിയിൽ റാഞ്ചിയിൽ ഇന്ത്യക്ക് ജയം; പരമ്പര സമനിലയിൽ

India vs South Africa : തുടർന്നെത്തിയ ഇഷാൻ കിഷനും ശ്രെയസ് ഐയ്യരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി

Written by - Jenish Thomas | Last Updated : Oct 9, 2022, 10:08 PM IST
  • ഇന്ത്യ 46 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടെത്തി.
  • ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ എത്തി.
  • ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുക്കുകയായിരുന്നു
  • ഒക്ടോബർ 11നാണ് പരമ്പരയിലെ അവസാന മത്സരം
IND vs SA : ശ്രയസ് ഐയ്യരുടെ സെഞ്ചുറിയിൽ റാഞ്ചിയിൽ ഇന്ത്യക്ക് ജയം; പരമ്പര സമനിലയിൽ

റാഞ്ചി : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകിദന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന് ജയം. സെഞ്ചുറി നേടിയ ശ്രെയസ് ഐയ്യരുടെയും 93 റൺസെടുത്ത ഇഷാൻ കിഷന്റെയും പ്രകടനത്തിൽ ആതിഥേയരായ ഇന്ത്യ അനയാസം ജയം കണ്ടെത്തുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ 279 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 46 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടെത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ എത്തി.

ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുക്കുകയായിരുന്നു. റീസാ ഹെൻഡ്രിക്സിന്റെയും എയ്ഡെൻ മർക്രമിന്റയും സെഞ്ചുറി കൂട്ടുകെട്ടിന്റെ പിൻബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ 279 റൺസ് വിജയലക്ഷ്യമുയർത്തിയത്. അതേസമയം അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ പിടിച്ച് എറിഞ്ഞതോടെ സന്ദർശകർക്ക് തങ്ങളുടെ സ്കോർ 300 കടത്താൻ സാധിച്ചില്ല. 

ALSO READ : Sandeep Lamichhane : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ക്യാപ്റ്റൻ സന്ദീപ് ലമിഛാനെ അറസ്റ്റിൽ

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് നേടി. ഒരോവർ മെയ്ഡനും 38 റൺസ് മാത്രം വിട്ടുകൊടുത്തുമാണ് സിറാജ് പ്രോട്ടീസിനെ പിടിച്ചു കെട്ടിയത്. അവസാന ഓവറിൽ മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത സിറാജിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. സിറാജിനെ കൂടാതെ വാഷിങ്ടൺ സുന്ദർ, ഷാഹ്ബാസ് അഹമ്മദ്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ആദ്യ 50 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ തുടർന്നെത്തിയ ഇഷാൻ കിഷനും ശ്രെയസ് ഐയ്യരും ചേർന്ന് മെല്ലെ ഇന്ത്യൻ സ്കോർ വിജയത്തിലേക്ക് നയിച്ചു. ശ്രെയസ് മെല്ലെ ബാറ്റ് വിശീയപ്പോൾ ഇഷാൻ ഇന്ത്യയുടെ സ്കോർ വേഗത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 84 പന്തിൽ 93 റൺസെടുത്ത ഇഷാൻ കിഷൻ ഇന്ത്യയുടെ ജയം 60 റൺസകലെ നിൽക്കുമ്പോൾ പുറത്താകുകയും ചെയ്തു. 

ALSO READ : T20 World Cup 2022 : ബുമ്രയ്ക്ക് പകരക്കാരനില്ലാതെ രോഹിത്തും സംഘവും ഓസ്ട്രേലിയയിലേക്ക് തിരിച്ചു

തുടർന്ന് സഞ്ജു സാംസണിനൊപ്പം ചേർന്ന് ശ്രെയസ് ഐയ്യർ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 111 പന്തിൽ 15 ഫോറുകൾ നേടിയാണ് ഐയ്യർ 113 റൺസെടുത്തത്. ഐയ്യരുടെ കരിയറിലെ രണ്ടാമത്തെ ഏകദിന സെഞ്ചുറി നേട്ടമാണിത്. ദക്ഷിണാഫ്രിക്കയ്ക്കായി വെയ്ൻ പാർണെല്ലും ഇമാദ് ഫോർട്ട്യുനും കഗീസോ റബാഡയും ഓരോ വിക്കറ്റുകൾ വീതം നേടി. സെഞ്ചുറി നേടിയ ശ്രെയസ് ഐയ്യരാണ് പ്ലെയർ ഓഫ് ദി മാച്ച്. 

നാളെ കഴിഞ്ഞ്  ഒക്ടോബർ 11നാണ് പരമ്പരയിലെ അവസാന മത്സരം. ഡൽഹിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജേതാക്കളാകും പരമ്പര സ്വന്തമാക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവിൽ സമനിലയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News