IND vs NZ : തകർത്താടി ലാഥം; അക്ക്ലൻഡിൽ ഇന്ത്യക്ക് തോൽവി

India vs New Zealand Auckland ODI ഏഴ് വിക്കറ്റിനാണ് ന്യുസിലാൻഡ് ഇന്ത്യയെ തോൽപ്പിച്ചത്

Written by - Jenish Thomas | Last Updated : Nov 25, 2022, 05:30 PM IST
  • കിവീസിനെതിരെ 307 റൺസ് വിജയലക്ഷ്യമുയർത്തുകയായിരുന്നു.
  • ബ്ലാക്ക്ക്യാപ്സിന്റെ നായകൻ കെയിൻ വില്യംസണും ടോം ലാഥനും ചേർന്ന് ന്യുസിലാൻഡിനെ അനയാസം വിജയലക്ഷ്യത്തിലേക്കെത്തിക്കുകയായിരുന്നു.
  • ലാഥം തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടുകയും ചെയ്തു.
  • ലാഥമിന്റെ കരിയറിലെ ഏഴാം സെഞ്ചുറി നേട്ടമാണ്.
IND vs NZ  : തകർത്താടി ലാഥം; അക്ക്ലൻഡിൽ ഇന്ത്യക്ക് തോൽവി

അക്ക്ലൻഡ് : ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മാത്സരത്തിൽ തോൽവി. അക്ക്ലൻഡിൽ വെച്ച് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ആതിഥേയരായ ന്യൂസിലാൻഡ് ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കിവീസിനെതിരെ 307 റൺസ് വിജയലക്ഷ്യമുയർത്തുകയായിരുന്നു. ബ്ലാക്ക്ക്യാപ്സിന്റെ നായകൻ കെയിൻ വില്യംസണും ടോം ലാഥനും ചേർന്ന് ന്യുസിലാൻഡിനെ അനയാസം വിജയലക്ഷ്യത്തിലേക്കെത്തിക്കുകയായിരുന്നു. ലാഥം തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടുകയും ചെയ്തു.

ലാഥമിന്റെ കരിയറിലെ ഏഴാം സെഞ്ചുറി നേട്ടമാണ്. 19 ഫോറും 5 സിക്സറും നേടി പുറത്താകതെയാണ് ലാഥം കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. 88ന് മൂന്ന് എന്ന നിലയിൽ പതറിയ ആതിഥേയർക്ക് ലാഥം ക്യാപ്റ്റൻ വില്യംസണിനൊപ്പം ചേർന്ന് 222 റൺസിന്റെ കൂട്ടുകെട്ടിലൂടെ ജയം സമ്മാനിച്ചത്. വില്യംസൺ 94 റൺസെടുത്ത് പുറത്താകതെ നിന്നു. ഏഴ് ഫോറും ഒരു സിക്സറുൾപ്പെടൊണ് കിവീസ് നായകന്റെ ഇന്നിങ്സ്. ഇന്ത്യക്കായി ഉമ്രാൻ മാലിക്ക് രണ്ടും ഷാർദുൽ താക്കൂർ ഒന്നും വീതം വിക്കറ്റ് നേടി.

ALSO READ : Dinesh Karthik Retirement: ദിനേശ് കാർത്തിക് വിരമിക്കുന്നു? ഇൻസ്റ്റാഗ്രാമിൽ വീഡിയോ വന്നതേ അഭ്യൂഹങ്ങള്‍ക്ക് തുടക്കം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർമാരായ ശിഖർ ധാവന്റെയും ശുബ്മൻ ഗില്ലിന്റെയും കൂട്ടികെട്ടിലും ശ്രയസ് ഐയ്യരുടെ 80 റൺസ് ഇന്നിങ്സ് ബലത്തിലാണ് 307 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 306 റൺസ് നേട്ടം. 160ന് നാല് എന്ന നിലയിൽ പതറിയ ഇന്ത്യയെ സഞ്ജു സാംസണിനൊപ്പം ചേർന്നാണ് ശ്രയസ് ഐയ്യർ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. സഞ്ജു 38 പന്തിൽ 36 റൺസെടുത്തു. തുടർന്ന് വാഷ്ങ്ടൺ സുന്ദർ അധിക വേദ ഇന്നിങ്സലൂടെ ഇന്ത്യയുടെ സ്കോർ ബോർഡ് 300 കടത്തുകയായിരുന്നു. അതിഥേയർക്കായി ടിം സൌത്തിയും ലോക്കി ഫെർഗൂസനും മൂന്ന് വിക്കറ്റുകൾ വീതം നേടി. ആഡം മിൽനെയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

ആക്ക്ലൻഡിലെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ന്യൂസിലാൻഡ് 1-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം നവംബർ 27ന് ഹാമിൽട്ടണിൽ വെച്ചാണ്. നേരത്തെ പര്യടനത്തിലെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News