India vs Australia : ലോകകപ്പിലെ കടം ഐഡിഎഫ്സി ബാങ്ക് പരമ്പരയിൽ തീർക്കാം...! ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

IND vs AUS T20  : അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്താണ് തുടക്കം കുറിക്കുക  

Written by - Jenish Thomas | Last Updated : Nov 23, 2023, 09:42 AM IST
  • ഇന്ന് വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന മത്സരത്തോടെയാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുക.
  • അഞ്ച് മത്സരങ്ങളാണ് പരമ്പരയ്ക്കുള്ളത്.
India vs Australia : ലോകകപ്പിലെ കടം ഐഡിഎഫ്സി ബാങ്ക് പരമ്പരയിൽ തീർക്കാം...! ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ലോകകപ്പ് ഫൈനലിൽ ഏറ്റ കനത്ത പ്രഹരത്തിന് ആശ്വാസം കുറിക്കാൻ ഇന്ത്യ ഇന്ന്  ഓസ്ട്രേലിയയ്ക്കതിരെയുള്ള ആദ്യ ടി20 പരമ്പരയ്ക്കിറങ്ങുന്നു. ലോകകപ്പിന് തൊട്ടുപിന്നാലെ എത്തുന്ന പരമ്പരയിൽ പ്രമുഖ സീനിയർ താരങ്ങൾക്കെല്ലാവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരം ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യകുമാർ യാദവ് ഓസീസിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യയെ നയിക്കും. ഇന്ന് വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന മത്സരത്തോടെയാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയ്ക്കുള്ളത്. 

ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരത്തിന്റെ ടോസ്. കോച്ച് രാഹുൽ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മൺ ആണ് പരമ്പരയിൽ ഇന്ത്യക്ക് പരിശീലനം നൽകു, രോഹിത് ശർമ, വിരാട് കോലി, ജസ്പ്രിത് ബുമ്ര തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ച ബിസിസിഐ യുവതാരങ്ങൾക്ക് ടീമിൽ അവസരം നൽകിയിരിക്കുന്നത്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരം നിഷേധിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇഷാൻ കിഷനെയൂം ജിതേഷ് ശർമയ്ക്കുമാണ് വിക്കറ്റ് കീപ്പിങ് ചുമതല നൽകിയിരിക്കുന്നത്.

ALSO READ : India vs Australia : 'സഞ്ജു കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല'; സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെ കുറിച്ച് ശ്രീശാന്ത്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ് - സൂര്യകുമാർ യാദവ്, റുതുരാജ് ഗെയ്ക്ക്വാദ്, ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദൂബെ, രവി ബിഷ്നോയി, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ.

അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ളത്. ഇന്ന് നവംബർ 23ന് വിശാഖപട്ടണത്ത് വെച്ചാരംഭിക്കുന്ന ആദ്യ മത്സരത്തെ തുടർന്ന് തിരുവനന്തപുരം കാര്യവട്ടം, ഗുവാഹത്തി, രായിപൂർ, ബെംഗളൂരു എന്നിവടങ്ങിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. നവംബർ 26നാണ് കാര്യവട്ടത്തെ മത്സരം. ഡിസംബർ മൂന്നിന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News