ഗുവാഹത്തി : ജയം തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര നേടാൻ ഇന്ത്യ ഇന്ന് മൂന്നാം ടി20 മത്സരത്തിനായി ഗുവാഹത്തിയിൽ ഇറങ്ങും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് മൂന്നാം ടി20ക്ക് ഇറങ്ങുന്നത്. ഇന്നും പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഒന്നും വരുത്താതെ ഓസീസിനെ നേരിടാൻ തന്നെയാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതേസമയം ഓസീസിന് നിർണായകമായ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയേക്കും.
ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കും. തരങ്ങൾ വേണ്ടവിധം ഫോമിലേക്കെത്താതാണ് ഓസീസിന് വിനയാകുന്നത്. ടിം ഡേവിഡ് പോലെയുള്ള ടി20 സെപ്ഷ്യലിസ്റ്റ് താരങ്ങളുടെ ഫോമില്ലാഴ്മയാണ് ഓസീസിന്റെ പ്രകടനത്തിന് വിലങ്ങുതടിയാകുന്നത്. ഒപ്പം ബോളിങ് മേഖലയും പ്രതീക്ഷിയ്ക്കൊത്തവണം മികവ് പുലർത്താതും ഓസീസിനെ പിന്നോട്ടടിക്കുന്നു.
ALSO READ : IPL 2024 : ഹാർദിക് പോയി... ഇനി ഗുജറാത്തിൽ 'രാജകുമാരന്റെ' വാഴ്ച
കഴിഞ്ഞ മത്സരങ്ങളിലെ അതെ പ്ലേയിങ് ഇന്ത്യ ഇലവനെ നിലനിർത്താനാണ് സാധ്യത. ബോളിങ്, ബാറ്റിങ് മേഖല ഒരേപോലെ മികവ് പുലർത്തുന്നതാണ് ഇന്ത്യയുടെ പ്രകടനത്തിന് മുൻതൂക്കം. തിരുവനന്തപുരത്ത് വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയുടെ മൂന്ന് മുന്നേറ്റ താരങ്ങൾ അർധ സെഞ്ചുറി നേടിയത്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.
ഇന്ത്യയുടെ സാധ്യത ഇലവൻ - റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ.
ഓസ്ട്രേലിയയുടെ സാധ്യത ഇലവൻ - ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇൻഗ്ലിസ്, മാർക്കസ് സ്റ്റോയിൻസ്, ഗ്ലെൻ മാക്സ്വെൽ, മാത്യു വെയ്ഡ്, സീൻ അബോട്ട്, നഥാൻ എല്ലിസ്, ജേസൺ ബെഹ്രെൻഡോർഫ്. തൻവീർ സങ്ഗാ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.