IND vs SA : കേപ് ടൗണിൽ തീ ആയി സിറാജ്... സ്വന്തം തട്ടകത്തിൽ ഇന്ത്യക്ക് മുന്നിൽ നാണംകെട്ട് പ്രോട്ടീസ്

India vs South Africa 2nd Test : ടെസ്റ്റ് കരിയറിലെ തന്റെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് മുഹമ്മദ് സിറാജ് കേപ് ടൗണിൽ സ്വന്തമാക്കിയിരിക്കുന്നത്.

Written by - Jenish Thomas | Last Updated : Jan 3, 2024, 04:16 PM IST
  • സിറാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
  • ജസ്പ്രിത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
IND vs SA : കേപ് ടൗണിൽ തീ ആയി സിറാജ്... സ്വന്തം തട്ടകത്തിൽ ഇന്ത്യക്ക് മുന്നിൽ നാണംകെട്ട് പ്രോട്ടീസ്

IND vs SA 2nd Test : കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ആതിഥേയരായ ദക്ഷിണാഫ്രിക്ക. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യ ആതിഥേയരുടെ ആദ്യ ഇന്നിങ്സ് 55 റൺസിന് ഒതുക്കുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഒരു ടീം എടുക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. സിറാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. സിറാജിന് പുറമെ ജസ്പ്രിത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നേടിയ പ്രോട്ടീസ് ക്യാപ്റ്റൻ ഡീൻ എൽഗാർ ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സിലെ തന്റെ രണ്ടാം ഓവറിൽ സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഓപ്പണർ എയ്ഡെൻ മക്രം, ക്യാപ്റ്റൻ ഡീൻ എൽഗാർ, യുവതാരം ടോണി ഡി സോർസി, കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഡേവിഡ് ബെഡിങ്ഹാം, വിക്കറ്റ് കീപ്പർ കയിൽ വെറീയ്ൻ, മാർക്കോ യാൻസെൻ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് പിഴുതെറിഞ്ഞത്. ഒമ്പത് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് ആകെ ആറ് വിക്കറ്റുകളാണ് സിറാജ് നേടിയത്. 15 റൺസെടുത്ത വെറീയ്നാണ് പ്രോട്ടീസിന്റെ നിരയിലെ ടോപ് സ്കോറർ.

ALSO READ : IND vs AFG : സെഞ്ചുറി അടിച്ചിട്ട് കാര്യമില്ല, സഞ്ജുവിനെക്കാളും പ്രാധാന്യം നൽകുന്നത് മറ്റ് താരങ്ങൾക്ക്; അഫ്ഗാനെതിരെയുള്ള പരമ്പരയിലും സഞ്ജു പുറത്ത്

ആദ്യ ടെസ്റ്റിൽ നിന്നും രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ആർ അശ്വിനെയും ഷാർദുൽ താക്കൂറിനെയും പുറത്തിരുത്തി പകരം രവീന്ദ്ര ജഡേജയും മുകേഷ് കുമാറിനെയുമാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചത്.  

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ, മുകേഷ് കുമാർ

ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവൻ - ഡീൻ എൽഗാർ, എയ്ഡെൻ മർക്രം, ടോണി ഡി സോർസി, ഡേവിഡ് ബെഡ്ഡിങ്ങാം. ട്രിസ്റ്റൻ സ്റ്റബ്ബ്സ്, കയ്യിൽ വെറീൻ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കഗീസോ റബാഡാ, ലുങ്കി എൻഗിടി, നന്ദ്രെ ബർഗർ.

രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് ആതിഥേയർ മുന്നിലാണ്. സെഞ്ചുറിയനിൽ വെച്ച് നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണിഫ്രിക്കൻ ഒരു ഇന്നിങ്സിനും 36 റൺസിനുമായിരുന്നു ഇന്ത്യയെ തോൽപ്പിച്ചത്. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിൽ പിടിക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News