IND vs SA 2nd Test : കേപ് ടൗൺ ടെസ്റ്റിന് രണ്ട് ദിവസം തന്നെ തിരിശീല വീഴുമെന്ന് ഉറപ്പായി. രണ്ടാം ഇന്നിങ്സിൽ 176 റൺസെടുത്ത ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ 79 റൺസ് വിജയലക്ഷ്യം മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ജസ്പ്രിത് ബുമ്രയുടെ ആറ് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യ പ്രോട്ടീസിന് രണ്ടാം ഇന്നിങ്സിൽ 176 റൺസിന് പുറത്താക്കിയത്. ഓപ്പണർ എയ്ഡെൻ മർക്രത്തിന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് ആതിഥേയർ ഇന്ത്യക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കിയത്. നിർണായക സെഞ്ചുറി നേടിയ മാർക്രം ഇന്ന് രണ്ടാം ദിനം രണ്ട് സെക്ഷനുകളാണ് ബാക്കിയുള്ളത്.
മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക കേപ് ടൗണിൽ രണ്ടാം ദിവസം ആരംഭിക്കുന്നത്. രണ്ടാം ദിനവും ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ പ്രതിരോധിക്കാനാകാതെ തകർന്നടിയുകയായിരുന്നു ആതിഥേയർ. ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജായിരന്നെങ്കിൽ രണ്ടാം ഇന്നിങ്സിൽ ബുമ്രയാണ് പ്രോട്ടീസിന്റെ ഫീസുരിയത്. ബുമ്രയുടെ ടെസ്റ്റ് കരിയറിലെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. കേപ് ടൗണിൽ ഇത് രണ്ടാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
ALSO READ : IND vs SA : കേപ് ടൗണിൽ തീ ആയി സിറാജ്... സ്വന്തം തട്ടകത്തിൽ ഇന്ത്യക്ക് മുന്നിൽ നാണംകെട്ട് പ്രോട്ടീസ്
സെഞ്ചുറി നേടിയ മർക്രത്തിന്റെ പ്രകടനമാണ് ഇന്ത്യക്ക് ഇന്ന് രണ്ടാം ഇന്നിങ്സിന് ഇറങ്ങേണ്ടി വന്നത്. ഒരു ഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞു പോകുമ്പോൾ പിടിച്ച് നിന്ന മാർക്രം ടീമിനെ ഇന്നിങ്സ് തോൽവി എന്ന നാണക്കേടിൽ നിന്നും കരകയറ്റുകയായിരുന്നു. 103 പന്തിൽ 17 ഫോറും രണ്ട് സിക്സറുമായി 106 റൺസെടുത്താണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ സെഞ്ചുറി നേടിയത്. ബുമ്രയ്ക്ക് പുറമെ മുകേഷ് കുമാർ രണ്ടും സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ അതിഥേയർ 55 റൺസിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 153 റൺസെടുക്കാനെ സാധിച്ചുള്ളൂ. 153ന് ഇന്ത്യയുടെ അഞ്ചാം വിക്കറ്റായ കെ.എൽ രാഹുൽ പുറത്തായതിന് പിന്നാലെ ബാക്കി അഞ്ച് താരങ്ങളും ഒരു റൺസ് പോലുമെടുക്കാതെയാണ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഇന്ത്യൻ ബാറ്റിങ് നിരയിലെ ഏഴ് താരങ്ങളും റൺസൊന്നുമെടുക്കാതെ പുറത്തായതും വലിയ നാണക്കേട് സൃഷ്ടിച്ചു. നിലവിൽ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.