Madrid : കോപ്പ അമേരിക്ക 2021 ജയത്തിന് ശേഷം ലയണൽ മെസി (Lionel Messi) ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത. താരത്തിന്റെ നിലവിലെ ക്ലബായ ബാഴ്സലോണയുമായി (Barcelona) താരം അഞ്ച് വർഷത്തേക്ക് പുതിയ കരാറിൽ ഏർപ്പെട്ടു. കൂടാതെ താരം തന്റെ പ്രതിഫലം പകുതിയാക്കി കുറച്ചു. സ്പോർട്സ് മാധ്യമമായി ഇഎസ്പിഎനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂൺ 30തോടെ താരം ഫ്രീ ഏജന്റായി മാറുകയായിരുന്നു. തുടർന്ന് താരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കോ ഇംഗ്ലീഷ് പ്രിമീയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിലേക്കോ പോകുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് ബാഴ്സ തങ്ങളുടെ സൂപ്പർ താരവുമായി പുതിയ കരാറിൽ ഏർപ്പെടുന്നത്.
ALSO READ : Copa America 2021 Final: പൊട്ടിക്കരഞ്ഞ് നെയ്മർ; കെട്ടിപ്പിടിച്ച് മെസി, വീഡിയോ വൈറൽ
20 വർഷമായി ബാഴ്സയിൽ തുടരുന്ന താരം പുതിയ ക്ലബ് വിടുമെന്ന് റൂമറുകൾക്കിടയിലാണ് തന്റെ നിലവിൽ ക്ലബിൽ പകുതി പ്രതിഫലത്തിൽ തുടരാൻ താരം തീരുമാനിക്കുന്നത്. 500 മില്യൺ യൂറോയായിരുന്നു താരത്തിന്റെ നേരത്തെ ബാഴ്സയിൽ ലഭിച്ചു കൊണ്ടിരുന്ന പ്രതിഫലം. പുതിയ കരാറിൽ അത് 250 മില്യാണായി ചുരുങ്ങും.
നിലവിൽ ക്ലബ് നേരിടുന്ന സാമ്പത്തിക പ്രശ്നത്തെ തുടർന്നാണ് താരം തന്റെ പ്രതിഫലം കുറയ്ക്കാൻ തയ്യറായിതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ലാലിഗാ 2020-21ൽ ബാഴ്സലോണ മൂന്നാമതായിട്ടാണ് സീസൺ അവസാനിപ്പിച്ചത്. കോപ്പ അമേരിക്ക കിരീടം നേടിയതോടെ മെസിയുടെ മാർക്കറ്റ് വാല്യു ഉയർന്നെങ്കിലും താരം പ്രതിഫലം ഉയർത്താൻ തയ്യറായില്ല.
ജൂൺ 10ന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ തകർത്താണ് മെസിയുടെ അർജന്റീന കപ്പ് ഉയർത്തിയത്. 28 വർഷത്തെ കപ്പ് ഇല്ലാഴ്മ എന്ന അർജന്റീനയുടെ അവസ്ഥയാണ് മാരക്കാനയിൽ ജയത്തോടെ മെസിയും സംഘവും ബ്രസീലിനെ തകർത്ത് കോപ്പ സ്വന്തമാക്കുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ ഫൈനലിൽ തോൽപിച്ചത്. എയ്ഞ്ചൽ ഡി മരിയാണ് അർജന്റീനയുടെ വിജയ ഗോൾ സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.