ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലോകം മുഴുവൻ ഇപ്പോൾ ഫുട്ബോള്‍ ആവേശത്തിലാണ്. ഇനിയുള്ള 29 ദിവസങ്ങൾ ഫുട്‌ബോൾ ആഘോഷത്തിന്റെ രാവുകളാണ്. ഇന്ന് രാത്രിയാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഇന്ന് മത്സരത്തിന് ആതിഥ്യം വഹിക്കുന്ന ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാളെ മൂന്ന് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാലു മത്സരങ്ങളും ഉണ്ട്. എട്ട് ഗ്രൂപ്പുകളിലായി ആകെ 32 ടീമുകളാണ് ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നത്. ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ മത്സരം ഉൾപ്പടെ ആകെ 64 മത്സരങ്ങളാണ് ഉള്ളത്. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ഇന്ന്, നവംബർ 20 ന് രാത്രി 7.30 യ്ക്ക് ആരംഭിക്കും. ഖത്തർ ലോകകപ്പിനെ കുറിച്ചുള്ള മറ്റ് ചില രസകരമായ കാര്യങ്ങളറിയാം
ഫിഫ ലോകകപ്പ് 2022 ന്റെ ടിക്കറ്റുകൾ ബാക്കിയുണ്ടോ?
ഫിഫ പുറത്തുവിടുന്ന വിവരം അനുസരിച്ച് ഒക്ടോബർ പകുതിയോടെ തന്നെ ഒട്ടുമിക്ക ടിക്കറ്റുകളും വിറ്റ് പോയിരുന്നു. ഏകദേശം മൂന്ന് മില്യൺ ടിക്കറ്റുകളാണ് വിറ്റ് പോയത്. അവസാന നിമിഷം ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം സെപ്റ്റംബർ 27 മുതൽ തന്നെ ആരംഭിച്ചിരുന്നു. ഈ സൗകര്യം ഫൈനൽ മത്സരം നടക്കുന്ന ഡിസംബർ 18 വരെ തുടരും.
ALSO READ : ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക് ; ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്
ഖത്തറിലേക്ക് ഇനി വിമാനടിക്കറ്റുകൾ ലഭിക്കുമോ?
ഖത്തറിലേക്ക് ഇപ്പോൾ വേണമെങ്കിലും വിമാന ടിക്കറ്റുകൾ എടുക്കാം. എന്നാൽ ഒരു ടിക്കറ്റിന് തന്നെ വൻ വില നൽകേണ്ടി വരും. ഫിഫ ലോകകപ്പിന്റെ ഭാഗമായി മിക്ക ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് ഷട്ടിൽ ഫ്ലൈറ്റ് സർവീസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുവൈറ്റ് സിറ്റി, മസ്‌കറ്റ്, റിയാദ്, സൗദി അറേബ്യയിലെ പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം തന്നെ നൂറോളം ഫ്ലൈറ്റ് സർവീസുകളാണ് ഫിഫ ലോകകപ്പിനായി ദിനം പ്രതി ഒരുക്കിയിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ താരം
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ താരം യൂസുഫ മൗക്കോക്കോയാണ്. ജർമനിക്ക് വേണ്ടിയാണ് താരം ഇറങ്ങുന്നത്.
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരങ്ങൾ
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരങ്ങൾ ഡാനി ആൽവസ് (39), തിയാഗോ സിൽവ (38), ഗില്ലെർമോ ഒച്ചോവ (37), ക്രിസ്റ്റ്യാനോ റൊണാൾഡോ (37), ലൂക്കാ മോഡ്രിച്ച് (37) എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...