FIFA World Cup 2022: ലോക റാങ്കിങ്ങിൽ രണ്ടാമത് ഒന്നാം റൗണ്ടില്‍ ബെൽജിയം പുറത്ത്, മൊറോക്കോയും നോക്കൗ

FIFA World Cup 2022: ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബെല്‍ജിയം, ലോകകപ്പിലെ ഒന്നാം റൗണ്ടില്‍ പുറത്താവുകയാണ്

Written by - Zee Malayalam News Desk | Last Updated : Dec 1, 2022, 11:28 PM IST
  • ക്രൊയേഷ്യ ബെല്‍ജിയത്തിനെ ഗോള്‍ രഹിത സമനിലയിലാണ് തളച്ചത്
  • നിലവിലെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബെല്‍ജിയം
  • അഗ്യൂക്ബെയുടെ ഗോളാണ് കാനഡയെ ആശ്വാസത്തിലെത്തിച്ചത്
FIFA World Cup 2022:  ലോക റാങ്കിങ്ങിൽ രണ്ടാമത് ഒന്നാം റൗണ്ടില്‍ ബെൽജിയം പുറത്ത്, മൊറോക്കോയും നോക്കൗ

ഖത്തർ: ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങൾക്കൊടുവിൽ കാനഡയെ 1-2-ന് തോൽപ്പിച്ച് മൊറോക്കോ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ക്രൊയേഷ്യ ബെല്‍ജിയത്തിനെ ഗോള്‍ രഹിത സമനിലയിലാണ് തളച്ചത്.

ഇതോടെ നിലവിലെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബെല്‍ജിയം, ലോകകപ്പിലെ ഒന്നാം റൗണ്ടില്‍ പുറത്താവുകയാണ്. ആവേശകരമായ മത്സരത്തിൽ നാലാം മിനിറ്റില്‍ സിയെച്ചാണ് മൊറോക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.ഇരുപത്തി മൂന്നാം മിനിറ്റില്‍ എല്‍ നെസിരി മൊറോക്കോയുടെ ലീഡ് വീണ്ടും ഉയര്‍ത്തി. 

ALSO READ: ഗ്രൂപ്പ് എഫിലെ പ്രീ ക്വാർട്ടറിസ്റ്റുകളെ ഇന്നറിയാം: ബൽജിയത്തിന് ജയം അനിവാര്യം

കളിയുടെ നാല്‍പ്പതാം മിനിറ്റില്‍ അഗ്യൂക്ബെയുടെ  ഗോളാണ് കാനഡയെ ആശ്വാസത്തിലെത്തിച്ചത്. ഇതോടെ ക്രൊയേഷ്യയും മൊറോക്കോയും നോക്കൗട്ടില്‍ കടന്നു. ബെല്‍ജിയത്തിനൊപ്പം കാനഡയും ലോകകപ്പില്‍ നിന്നും പുറത്തായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News