FA Cup 2023 Final : സിറ്റിയുടെ ട്രെബിൾ മോഹത്തിന് യുണൈറ്റഡ് തടയിടുമോ? എഫ്എ കപ്പ് ഫൈനൽ പോരാട്ടം എവിടെ, എപ്പോൾ കാണാം?

FA Cup Final 2023 MANU vs MAN City Live : ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനൽ മത്സരത്തിന്റെ കിക്കോഫ്

Written by - Jenish Thomas | Last Updated : Jun 3, 2023, 02:37 PM IST
  • മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് കലാശ പോരാട്ടം
  • രാത്രി 7.30ന് കിക്കോഫ്
  • ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ചാണ് മത്സരം
FA Cup 2023 Final : സിറ്റിയുടെ ട്രെബിൾ മോഹത്തിന് യുണൈറ്റഡ് തടയിടുമോ? എഫ്എ കപ്പ് ഫൈനൽ പോരാട്ടം എവിടെ, എപ്പോൾ കാണാം?

FA Cup Final 2023 Manchester United vs Manchester City Live Streaming : മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ മോഹത്തിന് തടയിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ എഫ് എ കപ്പ് ഫൈനൽ പോരാട്ടത്തിലാണ് ഇംഗ്ലീഷ് ഫുട്ബോളിലെ ബദ്ധവൈരികളായ യുണൈറ്റഡും സിറ്റിയും തമ്മിൽ ഏറ്റമുട്ടുക. പ്രീമിയർ ലീഗ് സ്വന്തമാക്കിയ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, എഫ് എ കപ്പും ചാമ്പ്യൻസ് ലീഗും നേടി സീസണിൽ ട്രെബിൾ അടിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം യുണൈറ്റഡിലെ തന്റെ രണ്ടാമത്തെ കിരീടത്തിനായിട്ടാണ് എറിക് ടെൻ ഹാഗ് തന്റെ ചുവന്ന ചെകുത്താന്മാരുമായി ഇന്ന് വെംബ്ലിയിൽ ഇറങ്ങുക. കാർബാവോ കപ്പ് സ്വന്തമാക്കയതിന്റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡും ഡച്ച് കോച്ചും.

2019ലാണ് സിറ്റി ഏറ്റവും ഒടുവിൽ എഫ് എ കപ്പ് സ്വന്തമാക്കുന്നത്. ചുവന്ന ചെകുത്താന്മാരാകാട്ടെ 2016ലാണ് അവസാനമായി എഫ് എ കപ്പിൽ മുത്തമിട്ടത്. ജയത്തോടെ സിറ്റിയുടെ ട്രെബിൾ മോഹത്തിന് തടയിടാനാണ് യുണൈറ്റഡ് ശ്രമിക്കുക. കാരണം ട്രെബിൾ സ്വന്തമാക്കിട്ടുള്ള ഏക ഇംഗ്ലീഷ് ക്ലബ് യുണൈറ്റഡ്. 1999ൽ നേടിയ ആ റെക്കോർഡ് സിറ്റി നൽകാതിരിക്കാൻ ചെകുത്താന്മാർ ഏതറ്റം വരെ ശ്രമിച്ചേക്കും.

ALSO READ : Roma Fans : പെനാൽറ്റി വിധിച്ചില്ല; റഫറിയെയും കുടുംബത്തെയും ആക്രമിച്ച റോമ ആരാധകർ

എഫ് എ കപ്പ് ഫൈനൽ മത്സരം എപ്പോൾ, എവിടെ കാണാം?

ഇന്ന് ജൂൺ മൂന്ന് ശനിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് എഫ് എ കപ്പ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 7.30 വാശിയേറിയ പോരാട്ടത്തി കിക്കോഫ് കുറിക്കും. സോണി നെറ്റ്വർക്കിനാണ് ഇന്ത്യയിൽ എഫ് എ കപ്പ് മത്സരങ്ങളുടെ ഡിജിറ്റൽ സാറ്റ്ലൈറ്റ് സംപ്രേഷണ അവകാശം. സോണി സ്പോർട്സ് 2, സോണി സ്പോർട്സ് 3, സോണി സ്പോർട്സ് 4 എന്നീ ചാനലുകളിലൂടെ എഫ് എ കപ്പ് ഫൈനൽ കാണാൻ സാധിക്കും. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ മത്സരം ഓൺലൈനിൽ കാണാനും സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News