Ashique Kuruniyan : അർജന്റീനയെ എത്തിക്കുന്നതല്ല ഫുട്ബോൾ വികസനം; പരിശീലനത്തിന് അടിസ്ഥാന സൗകര്യമാണ് വേണ്ടത്: ആഷിഖ് കുരുണിയൻ

വലിയ താരങ്ങൾ ഒഡീഷയിൽ നിന്നുമുണ്ടാകുന്നില്ലെങ്കിലും ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക ഇനിങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യമാണ് ആ സംസ്ഥാനം നൽകുന്നതെന്ന് ആഷിഖ് കുരുണിയൻ പറഞ്ഞു

Written by - Jenish Thomas | Last Updated : Jul 6, 2023, 06:05 PM IST
  • മലപ്പുറം സ്വദേശിയാണ് ആഷിഖ് കുരുണിയൻ
  • നിരവധി താരങ്ങൾ മലപ്പുറത്ത് ഉണ്ടെങ്കിലും പരിശീലനത്തിനുള്ള സൗകര്യമില്ലെന്ന് ആഷിഖ്
  • അർജന്റീയുടെ വരവിന് പണം ചിലവഴിക്കുന്നതിലും ഭേദം കേരളത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കൂ
  • ആറ് വർഷമായി ഇന്ത്യൻ ദേശീയ ടീം താരമാണ് അഷിഖ്
Ashique Kuruniyan : അർജന്റീനയെ എത്തിക്കുന്നതല്ല ഫുട്ബോൾ വികസനം; പരിശീലനത്തിന് അടിസ്ഥാന സൗകര്യമാണ് വേണ്ടത്: ആഷിഖ് കുരുണിയൻ

കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ. കേരളത്തിലെ ഫുട്ബോൾ എന്ന കായിക വിനോദത്തിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് സാഫ് കപ്പ് ജേതാവായ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു. നിരവധി താരങ്ങളാണ് മലപ്പുറത്ത് നിന്നും ഐഎസ്എൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ലീഗിൽ കളിക്കുന്നത്. എന്നാൽ മലപ്പുറത്ത് ഇവർക്ക് പരിശീലനം ചെയ്യാനുള്ള ഒരു ഇടമില്ലെന്ന് ആഷിഖ് വ്യക്തമാക്കി.

അണ്ടർ 19 ഉൾപ്പെടെ ഇന്ത്യക്ക് വേണ്ടിയും പ്രൊഫഷണൽ ക്ലബുകൾക്കും വേണ്ടി കളിക്കുന്ന താരങ്ങൾ മലപ്പുറത്തുണ്ട്. സെവൻസ് കളിക്കുന്ന ടർഫ് വാടകയ്ക്കെടുത്താണ് പരിശീലനം ചെയ്യുന്നത്. എന്നാൽ അത് പ്രൊഫഷണൽ താരത്തിന് അങ്ങനെ പരിശീലനം ചെയ്തതു കൊണ്ട് യാതൊരു ഗുണില്ല. മഞ്ചേരിയിലും കോട്ടപ്പുറത്തുമുള്ള സ്റ്റേഡിയങ്ങൾ ടൂർണമെന്റിന് മാത്രമാണ് ലഭിക്കുക. ഏത് സർക്കാരാണെങ്കിലും കാലാകാലങ്ങളായി ഇത് തന്നെയാണ് ചെയ്യുന്നതെന്ന് ആഷിഖ് മീഡിയ വണ്ണിനോട് പറഞ്ഞു.

ALSO READ : PV Sindhu: വനിതാ സിംഗിൾസ് ബാഡ്മിന്റൺ റാങ്കിങ്ങിൽ തിരിച്ചടി നേരിട്ട് ഇന്ത്യയുടെ സൂപ്പർ താരം

"ഞാൻ ഇപ്പോൾ കേട്ടും അർജന്റീനയുടെ മത്സരത്തിനായി കേരള സർക്കാർ 36 കോടി ചിലവഴിക്കാൻ തയ്യാറാണെന്ന്. നിങ്ങൾ ഫുട്ബോളിന് പിന്തുണ നൽകാൻ ശരിക്കും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വളർന്ന് വരുന്ന നാട്ടിലെ കളിക്കാർക്ക് അടിസ്ഥാന സൗകര്യം ചെയ്ത് നൽകുകയാണ് ആദ്യം വേണ്ടത്. ശരിക്കും സങ്കടമായിട്ടുള്ള കാര്യമാണ്. കേരള ഫുട്ബോൾ താരങ്ങൾക്ക് പരിശീലനം ചെയ്യാൻ ഇവിടെ ഇടമില്ല" അഷിഖ് കുരുണിയൻ പറഞ്ഞു.

സീസണിന് ശേഷം ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാക്ക് തന്നോട് ചില കാര്യങ്ങൾ പരിശീലനം ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ നാട്ടിൽ അതിന് വേണ്ടിയുള്ള ഒരു സൗകര്യവുമില്ല. സെവൻസ്, ടർഫ് മൈതനാങ്ങളിൽ ഫുട്ബോൾ പരിശീലനം നടത്തുന്നത് അസാധ്യമാണ്. ഇന്ർകോണ്ടിനെന്റൽ ടൂർണമെന്റ് സംഘടിപ്പിച്ച ഒഡീഷയിൽ ഫുട്ബോൾ മാത്രമല്ല മിക്ക കായിക ഇനങ്ങളുടെ പരിശീലനത്തിനായി നല്ല പുല്ല് നിറഞ്ഞ മൈതാനങ്ങൾ ഉണ്ട്. നിർഭാഗ്യവശാൽ അവിടെ നിന്നും ഐഎസ്എല്ലിൽ പങ്കെടുക്കാൻ പോലും ഒരു താരമില്ല. എന്നാൽ ഐഎസ്എൽ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ താരങ്ങൾ ഉള്ള കേരളത്തിൽ അത്തരത്തിൽ ഒരു സൗകര്യമില്ലെന്ന് ആഷിഖ് കൂട്ടിച്ചേർത്തു.

26കാരനായ ഇന്ത്യൻ വിങ് താരം മലപ്പുറം സ്വദേശിയാണ്. കഴിഞ്ഞ ആറ് വർഷമായി ദേശീയ ടീമിന്റെ ഭാഗമാണ് അഷിഖ്, ,സ്പാനിഷ് ക്ലബായ വിയ്യറിയാലിന്റെ സി ടീമിൽ ലോൺ അടിസ്ഥാനത്തിൽ അഷിഖ് ഭാഗമായിട്ടുണ്ട്. തുടർന്ന ബെംഗളൂരു എഫ് സിക്കായി രണ്ട് സീസൺ ആഷിഖ് പന്ത് തട്ടി. നിലവിൽ മോഹൻ ബഗാൻ എഫ് സി താരമാണ് അഷിഖ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News