CWG 2022 : ഇന്ത്യക്ക് തിരിച്ചടി; നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിന് ഇല്ല

Neeraj Chopra CWG 2022  വൈദ്യ പരിശോധനയ്ക്ക് വിധേയനായ താരത്തിന് ഒരു മാസത്തെ വിശ്രമണം വേണ്ടി വരുമെന്നാണ് നിർദേശിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 03:15 PM IST
  • വൈദ്യ പരിശോധനയ്ക്ക് വിധേയനായ താരത്തിന് ഒരു മാസത്തെ വിശ്രമണം വേണ്ടി വരുമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
  • അത്ലെറ്റിക്സ് ഇന്ത്യയുടെ ഒരു സ്വർണ പ്രതീക്ഷയാണ് ഇതോടെ നഷ്ടമാകുന്നത്.
  • പരിക്കിനിടെ ഒറെഗോണിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നീരജ് വെള്ളി മെഡൽ സ്വന്തമാക്കുകയും ചെയ്തിരുന്നു.
CWG 2022 : ഇന്ത്യക്ക് തിരിച്ചടി; നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിന് ഇല്ല

ന്യൂ ഡൽഹി : ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നിന്നും പിന്മാറി. ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിനിടെ താരത്തിന് ഗ്രോയിൻ ഭാഗത്ത് പരിക്കേറ്റതിനെ തുടർന്നാണ് കോമൺവെൽത്ത് ഗെയിംസിൽ നിന്നും പിന്മാറേണ്ടി വന്നിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് വിധേയനായ താരത്തിന് ഒരു മാസത്തെ വിശ്രമണം വേണ്ടി വരുമെന്നാണ് നിർദേശിച്ചിരിക്കുന്നത്. 

"നീരജ് ചോപ്ര കോമൺവെൽത്ത് 2022ന്റെ ഭാഗമാകില്ല. ലോക അത്ലെറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഉണ്ടായ പരിക്കിനെ തുടർന്ന് താരത്തിന് കായികക്ഷമ നഷ്ടപ്പെട്ടു. താരം അതിന് കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടുണ്ട്" ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മെഹ്ത വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

ALSO READ : Neeraj Chopra: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ വെള്ളി

അത്ലെറ്റിക്സ് ഇന്ത്യയുടെ ഒരു സ്വർണ പ്രതീക്ഷയാണ് ഇതോടെ നഷ്ടമാകുന്നത്. പരിക്കിനിടെ ഒറെഗോണിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നീരജ് വെള്ളി മെഡൽ സ്വന്തമാക്കുകയും ചെയ്തിരുന്നു. 88.13 മീറ്റർ തൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് വെള്ളി മെഡൽ സ്വന്തമാക്കുന്നത്. 19 വർഷത്തിന് ശേഷമാണ് ലോക അത്ലെറ്റിക്സ് ചാമ്പ്യൻപ്പിൽ ഒരു താരം മെഡൽ സ്വന്തമാക്കുന്നത്. 

ടോക്കിയോ ഒളിംപിക്‌സിൽ 87.58 ദൂരം എറിഞ്ഞായിരുന്നു നീരജ് സ്വര്‍ണം നേടിയത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് ഒന്നാമതെത്തിയിരുന്നു. പിന്നീട് രണ്ടാമത്തെ ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റർ മാത്രമാണ് താണ്ടിയതെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും നീരജിന്റെ ത്രോയെ വെല്ലാൻ മറ്റാർക്കും കഴിഞ്ഞിരുന്നില്ല. 

ALSO READ : Neeraj Chopra: സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി നീരജ് ചോപ്ര, പാവോ നുര്‍മി ഗെയിംസില്‍ വെള്ളി മെഡൽ, വീഡിയോ കാണാം

ജൂലൈ 20 മുതലാണ് ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിന് കൊടിയേറുന്നത്. ഓഗസ്റ്റ് 8ന് പരിവസിക്കുകയും ചെയ്യും. നീരജിന് പുറമെ നിരവധി താരങ്ങളിലൂടെ ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News