ഫ്രാങ്ക്ഫ്രൂട്ട്: യൂറോ കപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ സ്ലൊവേനിയയെ മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങിയ മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. സ്ലൊവേനിയയുടെ 3 കിക്കുകളും തടുത്തിട്ട ഗോള്‍ കീപ്പര്‍ ഡിയോഗോ കോസ്‌റ്റോയുടെ പ്രകടനമാണ് പോര്‍ച്ചുഗലിന് ക്വാര്‍ട്ടറിലേയ്ക്കുള്ള വഴി തുറന്നത്.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കും മുമ്പ് ലഭിച്ച പെനാള്‍ട്ടി 39കാരനായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയത്. ബോക്‌സിനുള്ളില്‍ ഡിയോഗോ ജോട്ടെയെ ഫൗള്‍ ചെയ്തതിനായിരുന്നു പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാള്‍ട്ട് വിധിച്ചത്. പൊതുവേ പെനാള്‍ട്ടികള്‍ പാഴാക്കുന്ന ശീലമില്ലാത്ത റൊണാള്‍ഡോ പന്തിനെ ഗോള്‍ പോസ്റ്റിന്റെ വലതേ മൂലയിലേയ്ക്ക് തൊടുത്തുവിട്ടു. എന്നാല്‍ ഇത് കൃത്യമായി മനസിലാക്കി സ്ലൊവേനിയന്‍ ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലക്ക് കൃത്യമായി പന്ത് തട്ടിയകറ്റി.
ALSO READ: പോഡിയത്തിലേയ്ക്ക് രോഹിത്തിന്റെ സ്‌പെഷ്യൽ നടത്തം; പഠിപ്പിച്ചത് കുൽദീപ്, സംഭവം ഇതാണ്!
പെനാള്‍ട്ടി പാഴാക്കിയതിന് പിന്നാലെ മൈതാനത്ത് പൊട്ടിക്കരയുന്ന റൊണാള്‍ഡോ സങ്കടക്കാഴ്ചയായി മാറി. ടീം അംഗങ്ങള്‍ ഒന്നടങ്കം താരത്തെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചെങ്കിലും റൊണാള്‍ഡോയ്ക്ക് കരച്ചില്‍ അടക്കാനായില്ല. ആദ്യ പകുതിയ്ക്ക് പിരിയുമ്പോള്‍ കണ്ണീരോടെയാണ് റൊണാള്‍ഡോ കളം വിട്ടത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയ റൊണാള്‍ഡോയ്ക്ക് വേണ്ടി ആരാധകര്‍ കരഘോഷം മുഴക്കി. സമനിലയില്‍ അവസാനിച്ചതോടെ ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയ മത്സരത്തില്‍ റൊണാള്‍ഡോ തന്നെയാണ് പോര്‍ച്ചുഗലിന് വേണ്ടി ആദ്യ കിക്ക് എടുത്തത്. ആദ്യം സംഭവിച്ച പിഴവിന് പരിഹാരമായി ഇത്തവണ റൊണാള്‍ഡോ പന്ത് വലയിലാക്കി. ഗോള്‍ നേടിയ ശേഷം ആദ്യ പെനാള്‍ട്ടി പാഴാക്കിയതിന് പോര്‍ച്ചുഗല്‍ ആരാധകരോട് അദ്ദേഹം കൈകള്‍ കൂപ്പി മാപ്പ് ചോദിക്കുകയും ചെയ്തു.
You’re a sick man if you’re enjoying Ronaldo crying pic.twitter.com/dq7gRJxxIo
— Tribalgooner (@Tribalgooner91) July 1, 2024
അതേസമയം, പ്രതിരോധത്തിലൂന്നിയാണ് സ്ലൊവേനിയ പോര്‍ച്ചുഗലിനെതിരെ കളിച്ചത്. പോര്‍ച്ചുഗലിന്റെ നിരന്തരമായ ഗോള്‍ ശ്രമങ്ങള്‍ പലതും സ്ലൊവേനിയന്‍ ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലക്ക് വിഫലമാക്കി. ഫിനിഷിംഗിലെ പോരായ്മകളാണ് പോര്‍ച്ചുഗലിനെ അലട്ടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കേന്ദ്രീകരിച്ചാണ് പോര്‍ച്ചുഗല്‍ ആക്രമണം നടത്തിയത്. വിംഗുകളില്‍ നിന്നുള്ള ക്രോസുകളും കോര്‍ണര്‍ കിക്കുകളുമെല്ലാം ഹെഡറിലൂടെ ഗോളാക്കി മാറ്റാനായിരുന്നു താരം ശ്രമിച്ചത്. ആദ്യ പകുതിയില്‍ ലഭിച്ച ഫ്രീ കിക്ക് റൊണാള്‍ഡോ ഗോളാക്കി മാറ്റിയെന്ന് തോന്നിപ്പിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ അകന്നുപോയി. 89-ാം മിനിട്ടില്‍ റൊണാള്‍ഡോ തൊടുത്ത ഇടംകാലന്‍ ഷൂട്ടും ജാന്‍ ഒബ്ലക്ക് ഫലപ്രദമായി തടഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്കും പിന്നീട് ഷൂട്ടൗട്ടിലേയ്ക്കും നീങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy