Cricket World Cup 2023 : ലക്ഷ്യം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം; ദക്ഷിണാഫ്രിക്ക ഇന്ന് നെതർലാൻഡ്സിനെതിരെ

Cricket World Cup 2023 South Africa vs Netherlands : ദക്ഷിണാഫ്രിക്ക നെതർലാൻഡ്സ് മത്സരത്തിൽ മഴ വില്ലനായി എത്താൻ സാധ്യത

Written by - Jenish Thomas | Last Updated : Oct 17, 2023, 02:06 PM IST
  • തുടർച്ചയായി മൂന്നാം ജയം സ്വന്തമാക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷം
  • നെതർലാൻഡ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്
  • ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്താണ്
Cricket World Cup 2023 : ലക്ഷ്യം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം; ദക്ഷിണാഫ്രിക്ക ഇന്ന് നെതർലാൻഡ്സിനെതിരെ

ധർമശ്ശാല : ലോകകപ്പിൽ മൂന്നാം മത്സരത്തിനായി ഇന്ന് ശക്തരായ ദക്ഷിണാഫ്രിക്ക നെതർലാൻഡ്സിനെതിരെ ഇറങ്ങും. ധർമശ്ശാലയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡച്ചുപടയെ തകർത്ത് ടൂർണമെന്റിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. എന്നാൽ മഴ മത്സരത്തിന് വെല്ലുവിളിയാകാനാണ് സാധ്യത.

തുടർച്ചയായി മൂന്നാം ജയം സ്വന്തമാക്കി നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്താനാണ് ഇന്നത്തെ മത്സരം കൊണ്ട് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. നെറ്റ് റൺ റേറ്റ് അനിവാര്യമായ മത്സരത്തിൽ ഡച്ചുപടയെ ഉയർന്ന സ്കോറിൽ തകർക്കുക എന്ന ലക്ഷ്യത്തോടെയാകാം പ്രോട്ടീസ് ഇന്ന് ധർമശ്ശാലയിൽ ഇറങ്ങുക. അവസാന ലോകകപ്പിന് ഇറങ്ങുന്ന വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ ഫോമാണ് ആഫ്രിക്കൻ ടീമിന്റെ മുതൽകൂട്ട്.

ALSO READ : Cricket World Cup 2023 : അങ്ങനെ കംഗാരുക്കൾക്ക് ആദ്യ ജയം; ലങ്കയെ തകർത്തത് അഞ്ച് വിക്കറ്റിന്

മറിച്ച് നെതർലാൻഡ്സാകാട്ടെ ഒന്നും നഷ്ടപ്പെടാനില്ലാത്തവനെ പോലെ തങ്ങളുടെ ശക്തിപ്രകടനം കാണിക്കാൻ മാത്രമാകും ഇന്നിറങ്ങുക. ബോളിങ്ങിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ഡച്ച് പടയ്ക്ക് വലിയ സ്കോറുകൾ പിന്തുടരാനുള്ള ബാറ്റിങ് മികവില്ല. നിലവിൽ ഒരു മത്സരങ്ങളിൽ പോലും ജയിക്കാതെ നെതർലാൻഡ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. മറിച്ച് ദക്ഷിണാഫ്രിക്കയാകട്ടെ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് ജയവുമായി പട്ടികയൽ മൂന്നാം സ്ഥാനത്താണ്.

ദക്ഷിണാഫ്രിക്കയുടെ സാധ്യത ഇലവൻ - ക്വിന്റൺ ഡി കോക്ക്, ടെമ്പാ ബാവുമ, റാസി വൻ ഡെർ ഡുസ്സെൻ, എയ്ഡെൻ മർക്രം, ഡേവിഡ് മില്ലർ, ഹെയ്ൻറിച്ച് ക്ലാസ്സെൻ, മാർക്കോ ജാൻസെൻ, കഗീസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, തബ്രിസ് ഷംസി

നെതർലാൻഡ്സിന്റെ സാധ്യത ഇലവൻ - വിക്രംജിത് സിങ്, മാക്സ് ഒ'ഡോവ്ഡ്, കോലിൻ അക്കെർമാൻ, ബാസ് ഡെ ലീഡ്. തേജ നിഡമൻറു. സ്കോട്ട് എഡ്വേർഡ്സ്, സൈബ്രാൻഡ് എങ്കെൽബ്രെച്ച്ട്ട്, റോൾഫ് വാൻ ഡെർ മേർവ്, റിയാൻ ക്ലീൻ. ആര്യൻ ദത്ത്, പോൾ വാൻ മീക്കേരൻ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News