Cricket World Cup 2023 : ലങ്കാദഹനം ഭാഗം-1, ബാക്കി ബോളിങ്ങിൽ; ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് കൂറ്റൻ വിജയലക്ഷ്യം

Cricket World Cup 2023 India vs Sri Lanka : ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ എന്നിവരുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് വലിയ സ്കോർ ബോർഡ് ഉയർത്തിയത്

Written by - Jenish Thomas | Last Updated : Nov 2, 2023, 08:41 PM IST
  • ഗിൽ 92 റൺസെടുത്തു
  • കോലി 88 റൺസെടുത്തു
  • ശ്രെയസ് അയ്യർ 82 റൺസെടുത്തു
  • മധുഷാനകയ്ക്ക് 5 വിക്കറ്റ്
Cricket World Cup 2023 : ലങ്കാദഹനം ഭാഗം-1, ബാക്കി ബോളിങ്ങിൽ; ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് കൂറ്റൻ വിജയലക്ഷ്യം

മുംബൈ : ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുക്കുകകയായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ ലങ്കയ്ക്കെതിരെ കൂറ്റൻ ലക്ഷ്യം ഉയർത്തിയത്. ഗില്ലിനും കോലിക്കും സെഞ്ചുറി നഷ്ടമായി. അതേസമയം ലങ്കയ്ക്കായി ദിൽഷാൻ മധുഷാനക അഞ്ച് വിക്കറ്റ് നേടി.

ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. തുടക്കത്തിൽ ക്യാപ്റ്റനെ നഷ്ടപ്പെട്ട് ഇന്ത്യയുടെ ബാറ്റിങ് അടി ഉലഞ്ഞപ്പോൾ ശുഭ്മാൻ ഗില്ലും വിരാട് കോലിയും ചേർന്നാണ് ഇന്ത്യൻ സ്കോർ ബോർഡിന് അടിത്തറ നൽകിയത്. ഇരുവരും ചേർന്ന് മെല്ലെ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു. ഇരുവരും സെഞ്ചുറി സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് മാത്രം ഇന്നത്തെ ഇന്ത്യൻ ഇന്നിങ്സിൽ പിറന്നില്ല.

ALSO READ : Cricket World Cup 2023 : സെഞ്ചുറി കിട്ടിയില്ല; പകരം സച്ചിന്റെ ഈ റെക്കോർഡ് കോലി ഇങ്ങെടുത്തു

ഗിൽ 92 റൺസെടുത്ത് പുറത്തായപ്പോൾ കോലിയുടെ നിർഭാഗ്യം 88 റൺസിനായിരുന്നു. ഇതോടെ സച്ചിൻ ടെൻഡുൽക്കറിന്റെ 49 ഏകദിന സെഞ്ചുറി എന്ന നേട്ടം ഇനിയും കോലിക്ക് വിദൂരമാണ്. എന്നിരുന്നാലും 2023 കലണ്ടർ വർഷത്തിൽ കോലി ഇന്ന് 1000 റൺസ് തികച്ചതോടെ സച്ചിന്റെ മറ്റൊരു റെക്കോർഡും തകർന്നു. ഇത് എട്ടാം തവണയാണ് കോലി ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്നത്. സച്ചിന്റെ നേട്ടം ഏഴ് കലണ്ടർ വർഷങ്ങളിലായിരുന്നു. ഈ കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോലി. നേരത്തെ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഈ കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.

ഗില്ലിനും കോലിക്കും ശേഷം ശ്രെയസ് അയ്യറുടെ പ്രകടനത്തിലാണ് ഇന്ത്യൻ സ്കോർ ബോർഡ് 350ലേക്കെത്തിയത്. അയ്യർ 82 റൺസെടുത്താണ് പുറത്തായത്. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും തകർത്തടിച്ചപ്പോൾ ഇന്ത്യ ലങ്കയ്ക്കെതിരെ കൂറ്റൻ ലക്ഷ്യം ഉയർത്തി. ലങ്കയ്ക്കായി മധുഷാനക അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ദുഷമന്ത ചമീരയാണ് മറ്റൊരു വിക്കറ്റ് നേടിയത്.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്

ശ്രീലങ്കയുടെ പ്ലേയിങ് ഇലവൻ  - പാതും നിസാങ്ക, ദിമുത് കരുണരത്ന, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ചലോ മാത്യുസ്, ധുഷാൻ ഹേമന്ത, മഹീഷ് തീക്ഷണ, കാസുൺ രജിത, ദുശ്മന്ത ചമീര, ദിൽഷാൻ മധുഷാനക

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News