ക്രിക്കറ്റ് കേരളത്തിന് സ്ഥാനമില്ലേ? കേരള സ്‌ട്രൈക്കേഴ്ഡ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബനും മറ്റ് താരങ്ങളും മാറി മാറി ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചെങ്കിലും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിരാശജനകമായ അന്തരീക്ഷം എന്ന് തന്നെ വിശേഷിപ്പിക്കണം. ഫ്രീ ടിക്കറ്റ് ഓരോരുത്തർക്ക് കൊടുത്തിട്ടും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ക്രിക്കറ്റ് കളി കാണാൻ ആരാധകർ എത്തിയില്ല എന്നതാണ് വാസ്തവം.
ഗ്രൗണ്ടിലെ ലോവർ ടയർ ഏരിയ മുക്കാൽ ഭാഗവും ആളൊഴിഞ്ഞ കസേരകളാണ്. ബാൽക്കണി എടുത്ത് നോക്കിയാൽ ഒരൊറ്റ മനുഷ്യൻ ഇല്ല എന്ന് തന്നെ തീർത്ത് പറയാം. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഒരേയൊരു ഹോം മത്സരത്തിന് കാണികളുടെ പിന്തുണ നിരാശപ്പെടുത്തി എന്ന് തന്നെ പറയാം. ലുലു മാളിൽ നടത്തിയ പ്രത്യേക പരിപാടിയിലും പ്രസ് മീറ്റിലും താരങ്ങൾ ഗ്രൗണ്ടിൽ വന്ന് സപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടും പിന്തുണ പ്രതീക്ഷിച്ചതുപോലെ ഇല്ലെന്ന് സാരം.
ALSO READ : CCL 2023 : ആദ്യ ജയം തേടി കേരള സ്ട്രൈക്കേഴ്സ് ഇന്ന് മുംബൈ ഹീറോസിനെതിരെ; സിസിഎൽ മത്സരം എപ്പോൾ എവിടെ കാണാം?
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള സ്‌ട്രൈക്കേഴ്‌സ് മത്സരത്തിൽ ജനപ്രവാഹമായിരുന്നു. എന്നാൽ ഇത്തവണ അതല്ല നടന്നിരിക്കുന്നത്. വൻ താരനിര തന്നെയാണ് ഇന്നത്തെ മത്സരത്തിലും അണിനിരക്കുന്നത്. രണ്ട് മത്സരങ്ങളുടെ തോൽവിക്ക് ശേഷം ഈ മത്സരം എങ്ങനെയെങ്കിലും ജയിക്കുക എന്ന തീരുമാനത്തിൽ തന്നെയാണ് ടീം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...