ന്യൂ ഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ സ്പിൻ ബോളിങ് വിപ്ലവം സൃഷ്ടിച്ച ബോളർമാരിൽ പ്രധാനിയായിരുന്നു ബിഷൻ സിങ് ബേദി. 1967 മുതൽ 1979 കാലഘട്ടങ്ങളിലാണ് ബിഷൻ സിങ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഈ കലായളവിൽ 67 ടെസ്റ്റ് മത്സരങ്ങളിൽ ബിഷൻ സിങ് 265 വിക്കറ്റുകൾ സ്വന്തമാക്കി. കൂടാതെ പത്ത് ഏകദിന മത്സരങ്ങളിൽ ഏഴ് വിക്കറ്റും ബിഷൻ സിങ് തന്റെ ക്രിക്കറ്റ് കരിയറിൽ സ്വന്തമാക്കിട്ടുണ്ട്.
എരപള്ളി പ്രസന്ന, ബിഎസ് ചന്ദ്രശേഖർ, എസ് വെങ്കടരാഘവൻ എന്നിവർക്കൊപ്പമാണ് ബിഷൻ സിങ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സ്പിൻ കൊണ്ട് വിപ്ലവം സൃഷ്ടിച്ചത്. ഇന്ത്യയുടെ ആദ്യ ഏകദിന ജയം നേടിയ ടീം അംഗവും കൂടിയാണ് ബേദി. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെ നേടിയ 12-8-6-1 എന്ന ബേദിയുടെ ബോളിങ് പ്രകടനം ഇന്നും ലോകകപ്പ് ചരിത്രത്തിൽ അവിശ്വസനീയമായിട്ടാണ് കരുതപ്പെടുന്നത്.
ALSO READ : ODI WC 2023: സച്ചിനും ലാറയും പോണ്ടിംഗുമല്ല; ഐസിസി ടൂര്‍ണമെന്റുകളില്‍ പുതുചരിത്രം കുറിച്ച് കോഹ്ലി
1977-78 ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ബിഷൻ സിങ്ങായിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ വെച്ച് നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് 3-2ന് നഷ്ടമായെങ്കിലും ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നാം രേഖപ്പെടുത്തി. വൈറ്റ് വാശ് പ്രതീക്ഷിച്ച ബോബ് സിമ്പ്സൺ നയിച്ച ഓസീസ് സംഘത്തെ അതിശയിപ്പിച്ചകൊണ്ടാണ് ബിഷിൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മെൽബൺ, സിഡ്നി ടെസ്റ്റ് മത്സരങ്ങളിൽ ജയിച്ചത്.
പഞ്ചാബിലെ അമൃത്സറിൽ ജനിച്ച് സ്പിൻ ഇതിഹാസം ഡൽഹിക്ക് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ ഭാഗമായിട്ടുള്ളത്. 370 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും സ്പിൻ ഇതിഹാസം 1,560 വിക്കറ്റുകളാണ് സ്വന്തമാക്കിട്ടുള്ളത്. ബിഷൻ സിങ്ങിന്റെ നേതൃത്വത്തിൽ ഡൽഹി രണ്ട് രഞ്ജി ട്രോഫിയിൽ മുത്തമിടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.