Australian Open 2024 Final : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ് സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ. ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെഡ്വഡേവിനെ അട്ടിമറിച്ചാണ് 22കാരനായ യാനിക് സിന്നറുടെ കന്നി ഗ്രാൻഡ് സ്ലാം കിരീട നേട്ടം. രണ്ട് സെറ്റുകൾക്ക് പിന്നിൽ നിന്നതിന് ശേഷം തിരിച്ചെത്തിയാണ് ഇറ്റാലയിൻ യുവതാരം ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്നത്. രണ്ടിനെതിരെ മൂന്ന് സെറ്റുകൾ സ്വന്തമാക്കിയാണ് ടൂർണമെന്റിലെ നാലാം സീഡ് താരമായ സിന്നറുടെ ജയം. സ്കോർ - 3-6, 3-6, 6-4, 6-4, 6-3
സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചാണ് ഇറ്റാലിയൻ താരത്തിന്റെ മെൽബൺ പാർക്കിലെ ഫൈനൽ പ്രവേശനം. സിന്നറുടെ ടെന്നീസ് കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ പ്രവേശനം കൂടിയാണിത്. സെമിയിൽ ജെർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ മറികടന്നാണ് മൂന്നാം സീഡ് താരമായ മെഡ്വഡേവിന്റെ ഫൈനൽ പ്രവേശനം.
ആദ്യ രണ്ട് സെറ്റുകളിൽ റഷ്യൻ താരത്തിന്റെ ആധിപത്യമായിരുന്നു കാണാൻ സാധിച്ചത്. എന്നാൽ മൂന്നാം സെറ്റ് മുതൽ സിന്നർ ഒരു വമ്പൻ തിരിച്ചു വരവ് നടത്തുകയും ചെയ്തു. മൂന്നും നാലും സെറ്റും 6-4ന് സ്വന്തമാക്കിയപ്പോൾ നിർണായകമായ അവസാന സെറ്റ് സമ്പൂർണ്ണമായ ആത്മവിശ്വാസത്തോടെ 6-3ന് നേടുകയായിരുന്നു സിന്നർ. ഇന്നത്തെ കിരീട നേടത്തിലൂടെ 2014ൽ വവറിങ്കയ്ക്ക് ശേഷം ജോക്കോവിച്ച്, റാഫേൽ നദാൽ, റോജൻ ഫെഡെറർ എന്നീ ത്രയങ്ങളെ കൂടാതെ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കുന്ന മറ്റൊരു താരമായി യാനിക് സിന്നർ. ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും സിന്നർ നേടി.
ഇന്ന് നടന്ന മറ്റൊരു ഫൈനൽ പോരാട്ടമായ വനിതകളുടെ ഡബിൾസിൽ തായിവാൻ ബെൽജീയം സഖ്യമായ ഹിസെ സു-വീയും എലിസ് മെർട്ടെൻസും ജയിച്ചു. നേരിട്ടുള്ള സെറ്റിന് ഡെൻമാർക്ക്-യുക്രൈൻ സഖ്യമായ ജെലെന ഓസ്താപെങ്കോയെയും ലിഡ്മില കിച്ചെൻക്കോയെയുമാണ് സു-വീയും എലിസ് മെർട്ടെൻസും തോൽപ്പിച്ചത്. സ്കോർ 1-6, 5-7.
കഴിഞ്ഞ ദിവസം നടന്ന പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ തന്റെ 43 വയസിൽ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി. ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ പുരുഷ് സിംഗിൾസ് കിരീടം ഓസ്ട്രേലിയൻ സഹതാരമായ മാത്യു എബ്ഡെനൊപ്പം ചേർന്ന് നേടിയത്. ഫൈനലിൽ ഇറ്റാലിയൻ സഖ്യം സിമോണെ ബൊളേല്ലി- ആന്ദ്രെ വാവസ്സോറിയെ തകർത്താണ് ബൊപ്പണ്ണയുടെയും എബ്ഡെന്റെയും ജയം. നേരിട്ടുള്ള സെറ്റിനാണ് ഇന്ത്യ-ഒസീസ് സഖ്യത്തിന്റെ ജയം. സ്കോർ 7-6 (7-0), 7-5.
അതേസമയം വനിത സിംഗിൾ കിരീടം ബെലൂറസ് താരം അര്യനാ സബലെങ്ക സ്വന്തമാക്കി. 12-ാം സീഡ് ചൈനീസ് താരം ക്വിൻവെൻ സെങ്ങിനെ നേരിട്ടുള്ള സെറ്റിനാണ് സബലെങ്ക കീഴ്പ്പെടുത്തിയത്. സ്കോർ 6-3, 6-2.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.