Asian Games 2023 : റിക്കോർഡിട്ട് സിഫ്ത്; ഹാങ്ചോയിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം

Asian Games 2023 India Medal Tally : 22കാരിയായ സിഫ്ത സമ്ര കൗറാണ് ലോക റെക്കോർഡോടെ ഷൂട്ടിങ്ങിൽ ഇന്ത്യക്കായി സ്വർണം നേടിയത്

Written by - Jenish Thomas | Last Updated : Sep 27, 2023, 11:48 AM IST
  • ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത്യ ആകെ മൂന്ന് സ്വർണമാണ് സ്വന്തമാക്കിയത്.
  • നേരത്തെ വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.
  • ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 20 ആയി
Asian Games 2023 : റിക്കോർഡിട്ട് സിഫ്ത്; ഹാങ്ചോയിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം

ഹാങ്ചോ ; ഷൂട്ടിങ്ങിലൂടെ വീണ്ടും സ്വർണകൊയ്ത്തുമായി ഇന്ത്യ. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിൽ സിഫ്ത സമ്ര കൗറാണ് ഇന്ത്യക്ക് ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അഞ്ചാം സ്വർണം സമ്മാനിച്ചത്. ലോക റെക്കോർഡോടെയാണ് 22കാരിയായ സിഫ്തിന്റെ സുവർണനേട്ടം. ഇതെ ഇനത്തിൽ ഇന്ത്യയുടെ തന്നെ ആഷി ചോക്സി വെങ്കലവും നേടി. ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത്യ ആകെ മൂന്ന് സ്വർണമാണ് സ്വന്തമാക്കിയത്. നേരത്തെ വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ച് സ്വർണം, അഞ്ച് വെള്ളി, പത്ത് വെങ്കലം എന്നിങ്ങിനെ 20 ആയി ഉയർന്നു. വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ടീം ഇനത്തിലാണ് ഇന്ത്യ ഇന്നാദ്യം സ്വർണം നേടിയത്. മനു ഭാക്കർ, റിഥം സങ്വാൻ, ഇഷാ സിങ് എന്നിവരാണ് ഇന്ത്യക്കായി സ്വർണം നേടിയത്. നേരത്തെ സിഫ്തും ആഷിയും ഭാഗമായ വനിതകളുടെ  50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ വെള്ളി നേടിയിരുന്നു. മാനിനി കൌശിക്കാണ് ടീമിലെ മറ്റൊരു അംഗം.

ALSO READ : Asian Games 2023 : സ്വർണവും വെള്ളിയും വെടിവെച്ചിട്ട് ഇന്ത്യൻ വനിത ഷൂട്ടർമാർ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം

പുരുഷന്മാരുടെ ഷൂട്ടിങ് സ്കീറ്റ് ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടുകയും ചെയ്തു. ഗുർജോട്ട്, ആനന്ദ് ജീത്ത്, അങ്കാത്വിർ എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് വെങ്കലം സ്വന്തമാക്കിയത്. സെയിലിങ്ങിൽ വിഷ്ണു ശരവണനും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കി. അതേസമയം വനിതകളുടെ 25 മീറ്റർ പിസ്റ്റൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ മനു ഭാക്കറും ഇഷ സിങ്ങും ഫൈനലിലേക്ക് ഇടം നേടി. പുരുഷന്മാരുടെ സ്കീറ്റ്സിൽ ആനന്ദ് ജീത് സിങ്ങും ഇന്ത്യക്ക് വേണ്ടി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News