പ്രഗ്നാനന്ദിനെ പ്രകീർത്തിക്കുമ്പോൾ മലയാളിയായ നിഹാലിനെ മറക്കരുത്; ലോക ചാമ്പ്യനെ മുന്നേ പറപ്പിച്ച മലയാളിപ്പയ്യൻ

Indian Chess Players Beaten Magnus Carlsen പ്രഗ്നാനന്ദ മാത്രമല്ല ചെസിലെ ഒന്നാം നമ്പർ താരത്തെ കീഴ്ടക്കിട്ടുള്ളത്. മുൻ ലോക ചാമ്പ്യന്മായിരുന്നു വിശ്വനാഥൻ അനന്ദനും പെന്റാല ഹരികൃഷ്ണിനും കൂടാതെ മലയാളി കൗമാര താരം നിഹാൽ സരിനും കാൾസണിനെ അടിയറവ് പറയിപ്പിച്ചിട്ടുണ്ട്.

Written by - Jenish Thomas | Last Updated : Aug 25, 2022, 05:36 PM IST
  • പ്രഗ്നാനന്ദ മാത്രമല്ല ചെസിലെ ഒന്നാം നമ്പർ താരത്തെ കീഴ്ടക്കിട്ടുള്ളത്.
  • മുൻ ലോക ചാമ്പ്യന്മായിരുന്നു വിശ്വനാഥൻ അനന്ദനും പെന്റാല ഹരികൃഷ്ണിനും കൂടാതെ മലയാളി കൗമാര താരം നിഹാൽ സരിനും കാൾസണിനെ അടിയറവ് പറയിപ്പിച്ചിട്ടുണ്ട്.
  • 18കാരനായ നിഹാൽ സരിൻ തന്റെ കരിയറിൽ രണ്ട് തവണയാണ് അഞ്ച് പ്രാവിശ്യം ലോകചാമ്പ്യനായ നൊവീജൻ താരത്തെ അട്ടമറിച്ചിട്ടുള്ളത്.
  • ഇതിൽ ഒരു പ്രാവിശ്യം തൃശൂർ സ്വദേശിയായ നിഹാൽ കാൾസണിനെ അട്ടിമറിക്കുന്നത് ഫിഡെയുടെ ഔദ്യോഗിക മത്സരത്തിൽ അല്ല.
പ്രഗ്നാനന്ദിനെ പ്രകീർത്തിക്കുമ്പോൾ മലയാളിയായ നിഹാലിനെ മറക്കരുത്; ലോക ചാമ്പ്യനെ മുന്നേ പറപ്പിച്ച മലയാളിപ്പയ്യൻ

ഇന്ന് സോഷ്യൽ മീഡിയ ആകെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസനെ ഇന്ത്യൻ കൗമാര താരം ആർ. പ്രഗ്നാനന്ദ മൂന്നാ തവണ തോൽപ്പിച്ചത്.  മിയാമി വേദിയായ ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലാണ് ഒടുവിലായി പ്രഗ്നാനന്ദയുടെ കരു നീക്കങ്ങൾക്ക് മുമ്പിൽ കാൾസന് കീഴടങ്ങേണ്ടി വന്നത്. പ്രഗ്നാനന്ദ മാത്രമല്ല ചെസിലെ ഒന്നാം നമ്പർ താരത്തെ കീഴ്ടക്കിട്ടുള്ളത്. മുൻ ലോക ചാമ്പ്യന്മായിരുന്നു വിശ്വനാഥൻ അനന്ദനും പെന്റാല ഹരികൃഷ്ണിനും കൂടാതെ മലയാളി കൗമാര താരം നിഹാൽ സരിനും കാൾസണിനെ അടിയറവ് പറയിപ്പിച്ചിട്ടുണ്ട്. 

18കാരനായ നിഹാൽ സരിൻ തന്റെ കരിയറിൽ രണ്ട് തവണയാണ് അഞ്ച് പ്രാവിശ്യം ലോകചാമ്പ്യനായ നൊവീജൻ താരത്തെ അട്ടമറിച്ചിട്ടുള്ളത്. ഇതിൽ ഒരു പ്രാവിശ്യം തൃശൂർ സ്വദേശിയായ നിഹാൽ കാൾസണിനെ അട്ടിമറിക്കുന്നത് ഫിഡെയുടെ ഔദ്യോഗിക മത്സരത്തിൽ അല്ല. അങ്ങനെ വരുമ്പോൾ ഔദ്യോഗിക കണക്ക് പ്രകാരം മലയാളി താരത്തിന്റെ കരു നീക്കത്തിന് മുന്നിൽ പതറിട്ടുള്ളത്. ഒരു തവണയാണ്. 

ALSO READ : കാൾസനെ മൂന്നാമതും കെട്ടുകെട്ടിച്ച അത്ഭുത ബാലൻ... പ്രഗ‍്‍നാനന്ദ ട്രെൻഡിങ് ആകുന്നതിങ്ങനെ

2020 മെയ് കോവിഡ് കാലത്ത് നടത്തിയ ഒരു ഓൺലൈൻ മത്സത്തിലൂടെയാണ് നിഹാൽ ആദ്യമായി ലോക ചാമ്പ്യനെ അടിയറവ് പറയിക്കുന്നത്. ശേഷം 2021 ഏപ്രിൽ മൂന്ന് മിനിറ്റ് ബ്ലിറ്റ്സ് മത്സരത്തിൽ കാൾസണിനെ തൃശൂർക്കാരൻ തന്റെ 17-ാം വയസിൽ അട്ടമറിക്കുന്നത്. ജൂലിയൻ ബെയർ ചലഞ്ചേഴ്സ് ചെസ് ടൂർണമന്റിൽ തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ചെത്തിയ കാൾസണിനെയായിരുന്നു നിഹാൽ തന്റെ നീക്കങ്ങൾ കൊണ്ട് തകർത്തക്. 

തൃശൂർ സ്വദേശികളായ ഡോ. സരിൻ അബ്ദുൾസലാമിന്റെയും ഡോ. ഷിജിൻ  എ ഉമ്മറിന്റെയും മകനാണ്. ഗ്രാൻഡ്മാസ്റ്റായിരുന്നെങ്കിലും 2018 കൊൽക്കത്തയിൽ വെച്ച് നടന്ന റാപിഡ് ചെസ്സിൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ കുരുക്കിയതിന് പിന്നാലെയാണ് നിഹാലിനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇന്ത്യയുടെ 53-ാം ഗ്രാൻഡ്മാസ്റ്ററാണ് നിഹാൽ. 

ALSO READ : "മലയാളിയായതിൽ അഭിമാനം....എല്ലാവരും ചേട്ടാ..ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം" ടീമിലെ സാന്നിധ്യം ഉറപ്പിക്കാൻ സഞ്ജു സാംസൺ

നിഹാൽ തന്റെ ഏഴാം വയസ് മുതൽ ചെസ്സി മത്സരങ്ങളിൽ സജീവമായിരുന്നു. 2013ൽ യുഎഇയിൽ വെച്ച നടന്ന അണ്ടർ 10 ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം സ്വന്തമാക്കിയാണ് നിഹാൽ തന്റെ കരിയർ നേട്ടത്തിന് തുടക്കമിടുന്നത്. ശേഷം 2014ൽ ലോക യൂത്ത് ചെസ്സ ചാമ്പ്യൻഷിപ്പിൽ മലയാളി താരം സ്വർണം നേടുകയും ചെയ്തു. അടുത്തിടെ ചെന്നൈയിൽ വെച്ച് ചെസ്സ് ഒളിമ്പ്യയാഡിലും മലയാളി താരം സ്വർണം സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News