Priya Varrier: ഗൗണിൽ ഹോട്ട് ലുക്കിൽ പ്രിയ പ്രകാശ് വാര്യർ, ചിത്രങ്ങൾ കാണാം

Priya Prakash Varrier: ഒന്ന് കണ്ണിറുക്കി കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയായി മാറിയ പ്രിയ വാര്യർ ആ ഒറ്റ ചിത്രം കൊണ്ട് തന്നെ ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ ലഭിച്ച താരമായി മാറി. 

1 /4

ഒരു അടാർ ലവിലെ ഗാനമിറങ്ങി മിനിറ്റുകളുടെ വ്യത്യാസത്തിൽ പ്രിയയ്ക്ക് ഫോളോവേഴ്സ് കൂടിയിരുന്നു.  മലയാളം, തെലുങ്ക് ഭാഷകളിൽ പ്രിയയുടെ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. 

2 /4

ഇത് കൂടാതെ ആദ്യ ഹിന്ദി, കന്നഡ സിനിമകൾ താരത്തിന്റെ വരാനുമുണ്ട്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന സിനിമയാണ് പ്രിയ വാര്യരുടെ അവസാനമായി ഇറങ്ങിയത്.  

3 /4

3 മങ്കീസ്, യാരിയാൻ 2 എന്നീ ബോളിവുഡ് സിനിമകളാണ് ഇനി വരാനുള്ളത്. ഇതിൽ യാരിയാൻ 2 മലയാളത്തിൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്ക് ആണെന്ന് വിവരങ്ങളുണ്ട്. അതിൽ അനശ്വര രാജനും പ്രിയയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. 

4 /4

സോഷ്യൽ മീഡിയയിൽ പ്രിയ പങ്കുവച്ച ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അരുൺ പയ്യടിമീത്തലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമൃത ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തത്. മനേഷ് മാത്യുവിന്റെ ഡാമൻസ് ഡിസൈൻസിന്റെ ഗൗണാണ് പ്രിയ ധരിച്ചിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് പ്രിയയ്ക്ക് മേക്കപ്പ് ചെയ്തത്.

You May Like

Sponsored by Taboola