സോഷ്യൽ മീഡയിൽ സജീവമാണ് സാറ. നിരവധി ചിത്രങ്ങളും സാറ പങ്ക് വെക്കാറുണ്ട്
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അഞ്ജലി ടെണ്ടുൽക്കർ ദമ്പതികളുടെ മകളാണ് സാറ ടെണ്ടുൽക്കർ. സോഷ്യൽ മീഡയിൽ സജീവമാണ് സാറ. നിരവധി ചിത്രങ്ങളും സാറ പങ്ക് വെക്കാറുണ്ട്. ഇന്ത്യൻ താരം ശുഭ്മാൻഗില്ലിൻറെ കാമുകി എന്ന നിലയിലും സാറ ടെണ്ടുൽക്കറിനെ പറ്റി ചില വാർത്തകളുണ്ടായിരുന്നു. ഇന്ത്യ-ശ്രീലങ്ക മാച്ചിന് സാറയെ ഗാലറിയിൽ ഫോക്കസ് ചെയ്തതും ചർച്ചയായിരുന്നു. ഗില്ലിൻറെ വിക്കറ്റിൽ സാറയുടെ എക്സ്പ്രഷനും ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. എന്തായാലും ഇത്തരം വെളിപ്പെടുത്തലുകൾ ഒന്നും തന്നെ സാറ നടത്തിയിട്ടില്ല.