രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (Vodafone Idea) വിവിധ സർക്കിളുകളിലെ 3G സേവനം അവസാനിപ്പിക്കുന്നു.
Customers എത്രയും പെട്ടെന്ന് 4Gയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കമ്പനി സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ജനുവരി 15ന് മുൻപ് 4Gയിലേക്ക് മാറാൻ ഡൽഹിയിലെ വോഡഫോൺ ഐഡിയ ഉപഭോക്താക്കളെ കമ്പനി അറിയിച്ചുതുടങ്ങി.
Sim 4Gയിലേക്ക് അപ്ഗ്രേഡുചെയ്യാത്ത 3G ഉപയോക്താക്കൾക്ക് 2G വഴി വോയ്സ് കോളി൦ഗ് ലഭിക്കും. എന്നാല്‍, പഴയ സിം കണക്ഷനുകളിൽ ഡേറ്റാ സേവനങ്ങൾ ലഭ്യമാകില്ല. പുതിയ മാറ്റം നിലവിലെ 4ജി ഉപയോക്താക്കളെ ബാധിക്കില്ല.
Vodafone Idea (vi)യുടെ നിലവിലുള്ള സ്പെക്ട്രം റീ-ഫാമിംഗിന്റെ ഭാഗമായാണ് ഈ നീക്കം, ഡേറ്റയും വോയ്സ് സേവനങ്ങളും തുടർന്നും ലഭിക്കുന്നതിനും sim 4Gയിലേക്ക് അപ്ഗ്രേഡുചെയ്യുന്നതിനുമായി ഏറ്റവും അടുത്തുള്ള viസ്റ്റോറില്‍ എത്താനാണ് കമ്പനി അറിയിക്കുന്നത്.
ഇതിനോടകംതന്നെ മുംബൈയിലെ എല്ലാ സൈറ്റുകളിലും 3G സ്പെക്ട്രം 4Gയിലേക്ക് റീഫാം ചെയ്തു.
3G സ്പെക്ട്രം 4Gയിലേക്ക് മൈഗ്രേഷൻ ചെയ്യുന്നതിനൊപ്പം ഉപയോക്താക്കൾക്ക് മികച്ച കവറേജ്, നെറ്റ്വർക്ക് ഗുണനിലവാരം, ശക്തമായ ട്രാഫിക് കാരേജ് കപ്പാസിറ്റി എന്നീ ട്രിപ്പിൾ ഗുണങ്ങളോടെ വി ഗിഗാനെറ്റ് 4G നനൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം