Vishu Phalam 2024: വിഷുക്കണി 2024: ഈ 6 നാളുകാർക്ക് വിഷുപ്പുലരി പൊളിയായിരിക്കും, നിങ്ങളും ഉണ്ടോ?

Vishu 2024: കേരളീയരുടെ കാർഷികോത്സവമാണ് വിഷു.  മേട മാസത്തിലെ ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. വിഷു എന്ന് പറയുമ്പോള്‍ ആദ്യം മനസിൽ വരുന്നത് വിഷുക്കണി തന്നെയാണ്

Vishukani 2024: വിഷുക്കണി ഒരുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ നിരവധി  കാര്യങ്ങളുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യമാണ് വിഷുക്കണിയിലൂടെ നമുക്ക് ലഭിക്കുന്നത്.

1 /9

കേരളീയരുടെ കാർഷികോത്സവമാണ് വിഷു.  മേട മാസത്തിലെ ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. വിഷു എന്ന് പറയുമ്പോള്‍ ആദ്യം മനസിൽ വരുന്നത് വിഷുക്കണി തന്നെയാണ്

2 /9

വിഷു ദിനമായ നാളെ ഓരോ മലയാളിയും കണി കണ്ടുണരുന്നത് അവരുടെ ജീവിതത്തിലെ ഒരു പുതിയ വർഷത്തിന്റെ തുടക്കത്തിലേക്കാണ്.  വിഷുക്കണി കാണുമ്പോള്‍ ഈ മൂന്ന് വസ്തുക്കള്‍ കൂടി കണിക്കൊപ്പം വെക്കുന്നത് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും

3 /9

വിഷുപ്പുലരി നേട്ടങ്ങൾ നൽകുന്ന 6 നക്ഷത്രക്കാരെ കുറിച്ച് നമുക്കറിയാം...  

4 /9

കാര്‍ത്തിക: ഈ നക്ഷത്രക്കാര്‍ വിഷുക്കണി കാണുമ്പോള്‍ നിര്‍ബന്ധമായും വിഷുക്കണിയില്‍ തുളസിയില വെക്കുക. ഭഗവാന്റെ പ്രിയപ്പെട്ട നക്ഷത്രമായത് കൊണ്ട് തന്നെ ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ടാകും. തുളസിയില വെക്കുന്നതിലൂടെ ഇവരുടെ കണിയില്‍ ഐശ്വര്യവും സന്തോഷവും നിറയും.

5 /9

ഭരണി: ഈ നക്ഷത്രക്കാര്‍ കണി വെക്കുമ്പോള്‍ മഞ്ഞപ്പട്ടും തുളസിയിലയും വെക്കുക. മഞ്ഞപ്പട്ടും തുളസിയിലയും വെക്കുന്നതിലൂടെ ഭഗവാൻ കടാക്ഷിക്കും. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ കണിയിലൂടെ സാധിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.  ഇവർക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങള്‍ക്കും ഈ വിഷുക്കണി ഒരു കാരണമാകും.   

6 /9

രോഹിണി: ഭഗവാന് ഏറെ പ്രിയപ്പെട്ട നക്ഷത്രമാണിത്. ഈ നക്ഷത്രക്കാരില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ഇവര്‍ കണിയൊരുക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രീകൃഷ്ണന്റെ ചിത്രം വെക്കുക. ഇത് കൂടാതെ തുളസിയിലയും മഞ്ഞപ്പട്ടും മാമ്പഴവും ഉള്‍പ്പെടുത്തുക. ഈ വർഷം നിങ്ങൾക്ക്  സര്‍വ്വസൗഭാഗ്യങ്ങളും ലഭിക്കും

7 /9

മകയിരം: ഇവർ അവരുടെ കണി ഒരുക്കുമ്പോള്‍ തുളസിയിലയും മഞ്ഞപ്പട്ടും ഭഗവാന്റെ വിഗ്രഹത്തില്‍ മുല്ലപ്പൂ മാലയും കൂടി ചാര്‍ത്തുക. ഇത് ഏറ്റവും വിശേഷപ്പെട്ട ഒരു വര്‍ഷമായിരിക്കും. ഭഗവാന്‍ എല്ലാ തരത്തിലുള്ള ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിങ്ങൾക്ക് നൽകും.   

8 /9

ആയില്യം:  ഇവർ കണിയൊരുക്കുമ്പോള്‍ തുളസിയിലയും മുല്ലപ്പു മാലയും കണിയില്‍ വെക്കുക.  ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നേട്ടങ്ങളും ഈ വർഷം ലഭിക്കും.  പ്രതിസന്ധികൾ അകലുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും ചെയ്യും. 

9 /9

പൂരം: ഇവർ വിഷുക്കണി ഒരുക്കുമ്പോള്‍ തുളസി മാല ഭഗവാന് ചാര്‍ത്തുന്നത് ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കും. കണിയൊരുക്കുമ്പോള്‍ നിര്‍ബന്ധമായും ഭഗവാന് ഇവര്‍ തുളസി മാല ചാര്‍ത്തണം

You May Like

Sponsored by Taboola