Vilayath Budha Movie: പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'വിലായത്ത് ബുദ്ധ'; പൂജ ചിത്രങ്ങൾ കാണാം

പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ പൂജ ചടങ്ങ് നടന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സൗദി വെള്ളക്ക, തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്ദീപ്‌ സേനൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹ സംവിധായകനുമായിരുന്നു ജയന്‍ നമ്പ്യാര്‍.

 

1 /3

ഉര്‍വ്വശി തിയേറ്റേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും.  

2 /3

ഷമ്മി തിലകനും അനു മോഹനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  

3 /3

ജേക്സ് ബിജോയ്‌ ആണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. 

You May Like

Sponsored by Taboola