Vi യുടെ ഈ സേവനം നിർത്തലാക്കുന്നു, നഷ്ടം വരുന്നതിന് മുൻപ് ഇക്കാര്യം ചെയ്യുക!

Vodafone- Idea (Vi) ഉപഭോക്താക്കൾക്കായി വളരെ പ്രധാനപ്പെട്ട ഒരു വാർത്ത വന്നിരിക്കുകയാണ്. സ്വകാര്യ ടെലികോം കമ്പനിയായ Vi അതിന്റെ സേവനങ്ങളിലൊന്ന് ഉടൻ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ ഈ തീരുമാനം ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കും. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് എത്രയും പെട്ടെന്ന് അറിയുക.    

1 /5

ടെക് സൈറ്റ് Telecomtalk അനുസരിച്ച് വി അതിന്റെ 3 ജി സേവനം ഉടൻ നിർത്തലാക്കും. 2022 അവസാനത്തോടെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും 3 ജി സർവീസുകൾ പൂർണ്ണമായും നിർത്തലാക്കുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ രവീന്ദ്ര ടക്കർ അറിയിച്ചു. 

2 /5

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ  Vi ഇപ്പോൾ എല്ലാ ഉപഭോക്താക്കളെയും 3 ജി നെറ്റ്‌വർക്കിൽ നിന്നും 4 ജിയിലേക്കോ 5 ജിയിലേക്കോ മാറ്റാൻ ആഗ്രഹിക്കുന്നുവെന്നാണ്. ഇതിനാലാണ് കമ്പനി ഇപ്പോൾ 3 ജി സേവനങ്ങൾ നിർത്താൻ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്.

3 /5

രാജ്യത്ത് 5G നെറ്റ്‌വർക്ക് ആരംഭിക്കാൻ Vi ഇപ്പോൾ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം കമ്പനി രാജ്യത്ത് ഒരു സൂപ്പർ ഫാസ്റ്റ് 5 ജി നെറ്റ്‌വർക്ക് ആരംഭിക്കും.

4 /5

നിങ്ങൾക്ക് 3 ജി നെറ്റ്‌വർക്ക് കണക്ഷൻ ഉണ്ടെങ്കിൽ, നിങ്ങളുടെ അടുത്തുള്ള Vi സ്റ്റോറിലേക്ക് പോയി ഒരു പുതിയ 4G കണക്ഷൻ നേടാം. ഇക്കാര്യത്തിൽ കമ്പനി ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

5 /5

3 ജി കണക്ഷനുള്ള 1.1 കോടി ഉപഭോക്താക്കളാണ് ഇപ്പോൾ Vi യിൽ ഉള്ളതെന്നാണ് വിവരം.

You May Like

Sponsored by Taboola