Vehicle Registration: വാഹന രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനില്‍, അറിയാം പുതിയ നിയമങ്ങള്‍


വാഹന രജിസ്‌ട്രേഷന്‍  നടപടിക്രമങ്ങളില്‍ കാതലായ മാറ്റവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.

1 /5

വാഹന രജിസ്‌ട്രേഷന്‍  സംബന്ധിച്ച പുതിയ നിയമവുമായി കേന്ദ്ര ഗതാഗത വകുപ്പ്... വാഹന  രജിസ്‌ട്രേഷന്‍ കൂടുതല്‍ അനായാസമാക്കാന്‍  ‘വാഹന്‍’ രജിസ്ട്രേഷന്‍ സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.   

2 /5

പുതിയ നിയമമനുസരരിച്ച്    ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി. അതനുസരിച്ച്  പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷനു മുന്നോടിയായുള്ള പരിശോധന ഒഴിവാക്കും.  

3 /5

മുന്‍പ്   വില്പനയ്ക്ക് എത്തിയ പുതിയ വാഹനങ്ങള്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്  മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടിയിരുന്നു. എന്‍ജിന്‍, ഷാസി നമ്പറുകള്‍  രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഇത്. ‘വാഹന്‍’ രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു മാറുമ്പോള്‍  ഇത്തരം പരിശോധന തികച്ചും  അനാവശ്യമാണെന്നാണ്  വിലയിരുത്തല്‍. 

4 /5

പുതിയ വാഹനത്തെ സംബന്ധിക്കുന്ന  വിവരങ്ങള്‍ മുന്‍പ്  ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്. എന്നാല്‍ ‘വാഹന്‍’ സോഫ്റ്റ്‌വെയറില്‍  വാഹന നിര്‍മാതാക്കളാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. പുതിയ  നിയമം അനുസരിച്ച്  പ്ലാന്‍റില്‍നിന്നു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ  എന്‍ജിന്‍, ഷാസി നാം നമ്ബറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും.   

5 /5

വാഹനം വാങ്ങുന്നയാളിന്‍റെ  പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമായിരിയ്ക്കും ഇനി  ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്.  നിര്‍മാണത്തിയതി, മോഡല്‍, അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ കഴിയില്ല.  അതേസമയം, ബസ്, ലോറി തുടങ്ങി  വാഹനങ്ങള്‍ക്ക് പരിശോധന വേണ്ടിവരും. കൂടാതെ,  ആധാര്‍ വിവരങ്ങള്‍കൂടി ഉള്‍ക്കൊള്ളിക്കുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാകും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  

You May Like

Sponsored by Taboola