താരത്തിന്റെ നാലാമത്തെ വിവാഹമാണിത്.
നടി വനിതാ വിജയകുമാർ വിവാഹിതയാകുന്നു. സേവ് ദ ഡേറ്റ് ചിത്രം താരം പങ്കുവെച്ചു.
തമിഴ് ചലച്ചിത്രതാരം വനിതാ വിജയകുമാർ വിവാഹിതയാകുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നൃത്തസംവിധായകനും നടനുമായ റോബേർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ അഞ്ചാം തീയതിയാണ് വിവാഹം.
വനിതയുടെ നാലാം വിവാഹമാണിത്. നടൻ ആകാശ്, ആനന്ദ് ജയരാജൻ, പീറ്റർ പോൾ എന്നിവരെയാണ് വനിത മുമ്പ് വിവാഹം ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയൂടെ പുത്രനായിട്ടാണ് റോബേർട്ട് മാസ്റ്റർ സിനിമയിലെത്തുന്നത്. മമ്മൂട്ടി, ഭാനുപ്രിയ എന്നിവർ വേഷമിട്ട അഴകൻ ആണ് ആദ്യ സിനിമ.
തമിഴ്നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.
2000ലായിരുന്നു ആദ്യ വിവാഹം. ഏഴു വർഷങ്ങൾക്കു ശേഷം ആ ബന്ധം വേർപ്പെടുത്തി. രണ്ടു കുട്ടികളുണ്ട്. രണ്ടാമത് ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2020ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളിനെ വനിത വിവാഹം ചെതെങ്കിലും അഞ്ചുമാസമേ ആ ദാമ്പത്യം നീണ്ടുപോയുള്ളൂ.