Vandiperiyar Rape Case : സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധിച്ചു, കാണാം ചിത്രങ്ങൾ

1 /5

കേരളത്തിലെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പീഡനക്കേസിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുവമോർച്ച പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

2 /5

തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ  പ്രതിഷേധാഗ്നി തെളിയിച്ചു

3 /5

വാളയാറിൽ ഡിവൈഎഫ്ഐകാരെ  രക്ഷിക്കാൻ ആത്മഹത്യ ആക്കിയത് പോലെ നാളെ വണ്ടിപെരിയാറിലെ കുഞ്ഞിനെയും ആത്മഹത്യാ ആക്കികൊണ്ട്  കുട്ടി സഖാക്കളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പും അഹോരാത്രം പ്രവർത്തിക്കുമെന്ന് യുവമോർച്ച് ആരോപിച്ചു

4 /5

അതിനെതിരെ നീതി ലഭിക്കും വരെ കുഞ്ഞിന്റെ കുടുംബത്തോടൊപ്പം യുവമോർച്ച ഉണ്ടാകും യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ബി.എൽ അജേഷ് പറഞ്ഞു.

5 /5

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്  അധ്യക്ഷതവഹിച്ചു, യുവമോർച്ച സംസ്ഥാന ജില്ലാ നേതാക്കളായ അഭിലാഷ് അയോധ്യ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

You May Like

Sponsored by Taboola