Trigrahi yoga 2022: ധനു രാശിയിൽ ത്രിഗ്രഹ യോഗം: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

Trigrahi yoga In Sagittarius: ഡിസംബറിൽ ഗ്രഹങ്ങളുടെ പല മാറ്റങ്ങൾ കൊണ്ട് സവിശേഷമാണ്. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും.  ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. 

 

Grah Rashi Parivartan 2022: ധനു രാശിയിൽ ഡിസംബർ 3 ന് ബുധൻ പ്രവേശിച്ചു.  ഇപ്പോൾ ശുക്രനും അവിടെയുണ്ട് ഡിസംബർ 16 ന് സൂര്യൻ കൂടി ധനു രാശിയിലേക്ക് ചേരുമ്പോൾ ത്രിഗ്രഹ യോഗം നടക്കും.  ഇത് ചില രാശിക്കാർക്ക് അവർ പ്രതീക്ഷിക്കാത്ത നേട്ടം നൽകും.  അത് ഏതൊക്കെ രാശിക്കാർക്കാണെന്ന് നമുക്ക് നോക്കാം. 

1 /8

കർക്കടകം: ഈ സമയം ഉപജീവനമേഖലയിലെ മിടുക്ക് കർക്കടക രാശിക്കാർക്ക് വൻ ലാഭത്തിന് കാരണമാകും. വിജയത്തിന്റെ പടികൾ കയറാൻ കഠിനാധ്വാനമല്ലാതെ മറ്റൊരു വഴിയുമില്ല. സ്വന്തം സ്വാർത്ഥതയുമായി മുന്നോട്ട് പോകുമ്പോൾ ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുക.

2 /8

കന്നി: ഈ സമയം കന്നി രാശിക്കാരുടെ ബുദ്ധി ഷാർപ് ആയിരിക്കും.  സന്താനങ്ങൾക്ക് നല്ല സമയമായിരിക്കും. ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്ക് ശമനം കാണും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യുവാക്കൾ നല്ലആവേശഭരിതരാകും. ശത്രുപക്ഷം അശക്തരായിരിക്കും.

3 /8

കുംഭം: വീട്ടിൽ നല്ല അന്തരീക്ഷമായിരിക്കും.  പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാൻ അവസരം. എതിരാളികളുമായി മത്സരിക്കാൻ കിടിലം തന്ത്രം മെനയുക.  അതിൽ നിങ്ങളുടെ പഴയകാല അനുഭവങ്ങളും ഉപയോഗമാകും.  

4 /8

വൃശ്ചികം:  വൃശ്ചിക രാശിക്കാരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ബലത്തിൽ ഇവർക്ക് സമൂഹത്തിൽ ഒരു പുതിയ വ്യക്തിത്വം രൂപീകരിക്കാൻ കഴിയും. സുഹൃത്തുമായി സഹകരിച്ച് ബിസിനസ്സ് ചെയ്യാനുള്ള ഓഫർ ലഭിക്കും. 

5 /8

മകരം: വിദ്യാർത്ഥികൾ നടത്തുന്ന പരിശ്രമങ്ങളിൽ വിജയം കൈവരിക്കും.  അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സമയം വളരെ ഫലപ്രദമായിരിക്കും. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ബഹുരാഷ്ട്ര കമ്പനിക്കുമായി വിദേശത്തേക്ക് പോകാനുള്ള സുവർണാവസരം ലഭിക്കും.

6 /8

മേടം: സൂര്യൻ മേടരാശിയിൽ പ്രവേശിക്കുന്നതിനാൽ മേടം രാശിക്കാർക്ക് തൊഴിലുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. കുട്ടികൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിലൂടെ മാതാപിതാക്കളുടെ ബഹുമാനവും ആദരവും  വർദ്ധിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടെങ്കിൽ ചെയ്യുന്ന എല്ലാ ശ്രമങ്ങളിലും വിജയിക്കും. 

7 /8

ചിങ്ങം:  സൂര്യന്റെ രാശി മാറ്റം ചിങ്ങ രാശിക്കാർക്ക് മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. പങ്കാളിയുമായി നല്ല സമയം ചിലവിടും. ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം ലഭിക്കുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങളിൽ വലിയ ആശ്വാസം.

8 /8

ധനു: സർക്കാർ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സർക്കാരിൽ നിന്നും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഭൗതിക  സുഖങ്ങളിൽ വർദ്ധനവുണ്ടാക്കും.  ഈ സമയം എന്തെങ്കിലും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉചി തം.  

You May Like

Sponsored by Taboola