ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ രാശിമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ചിലർക്ക് ഇത് നേട്ടമാകുമ്പോൾ മറ്റ് ചിലർക്ക് ഫലം അത്ര നല്ലതാകാറില്ല.
Trigrahi Yog for these 5 zodiacs: ഒരാളുടെ ജീവിതം എങ്ങോട്ട് വേണമെങ്കിലും മാറാവുന്ന കാലയളവാണ് ഇത്. ഗ്രഹങ്ങളുടെ കമാന്‍ഡര്‍മാരുടെ സംക്രമണമാണ് നടക്കാന്‍ പോകുന്നത്. ഈ രാശിമാറ്റങ്ങളിലൂടെ ഭാഗ്യമോ നിര്‍ഭാഗ്യമോ സംഭവിക്കും.
സൂര്യൻ, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങൾ രാശി മാറിയിരിക്കുകയാണ്. ഈ ശുഭ യോഗങ്ങൾ ചില രാശിക്കാരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടമുണ്ടാകുക എന്ന് നോക്കാം.
ഇടവം: ഈ അപൂർവ ഗ്രഹ സംയോഗം ഇടവം രാശിക്കാരുടെ ജീവിതത്തെ മാറ്റിമറിക്കും. അപ്രതീക്ഷിതമായ നേട്ടങ്ങളാണ് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തികമായ പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച ലാഭം ലഭിക്കും. ജോലി ചെയ്യുന്നവരാണെങ്കിൽ വൈകാതെ തന്നെ സ്ഥാനക്കയറ്റം ലഭിക്കും. ഉദ്യോഗാർത്ഥികൾക്കും ഇത് മികച്ച സമയമാണ്. ഇവർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്ന സമയമാണ് വരാൻ പോകുന്നത്. ഈ രാശിക്കാരുടെ സാമ്പത്തിക പ്രതിസന്ധി മാറുമെന്ന് മാത്രമല്ല, നിക്ഷേപകർക്ക് മികച്ച ലാഭം ലഭിക്കുകയും ചെയ്യും.
തുലാം: അപൂർവ ഗ്രഹ സംയോഗം കാരണം തുലാം രാശിക്കാരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും. കുടുംബാന്തരീക്ഷത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം പുലരും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങും. ബിസിനസ് ആരംഭിക്കുകയോ നിക്ഷേപം നടത്തുകയോ ചെയ്യുന്നത് സാമ്പത്തിക നില മെച്ചപ്പെടുത്തും.
കുഭം: പാർവതി ദേവിയുടെയും പരമശിവന്റെയും അനുഗ്രഹം ഈ രാശിക്കാർക്ക് ലഭിക്കും. ഈ അനുഗ്രഹത്താൽ കുംഭം രാശിക്കാരുടെ ഭാഗ്യം തെളിയും. സാമ്പത്തിക നല ഭദ്രമാകും. ബിസിനസിൽ നിന്ന് മികച്ച ലാഭം കൈവരിക്കാനാകും. സാമ്പത്തിക പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണാനും ഈ സമയം ഉപകരിക്കും.
മകരം: കുടുംബാന്തരീക്ഷത്തിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് മകരം രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിയിൽ പ്രൊമോഷന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച ലാഭം ലഭിക്കും. എന്ത് ചെയ്താലും ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും.